വാളകം പഞ്ചായത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി

വാളകം: പഞ്ചായത്തിനെ മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി പഞ്ചായത്ത് പ്രസിഡന്റ് ബിനോ. കെ. ചെറിയാന്റെ നേതൃത്വത്തില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി. മേക്കടമ്പ് മുതല്‍ കടാതി വരെയുള്ള ഭാഗങ്ങളിലാണ് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. പഞ്ചായത്ത് വൈസ്പ്രസിഡന്റ് രജിത സുധാകരന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മാരായ, രെജി. പി. കെ, ലിസ്സി എല്‍ദോസ്, ദിഷ ബേസില്‍, മെമ്പര്‍മാരായ, ജോളിമോന്‍. സി.വൈ, കെ. പി അബ്രഹാം, മോള്‍സി എല്‍ദോസ്, പഞ്ചായത്ത് സെക്രട്ടറി ജയരാജ്. പി.എം, അസ്സിസ്റ്റന്റ് സെക്രട്ടറി, നോഡല്‍ ആഫീസര്‍ വിദ്യ വി.ജെ , എച്ച്. ഐ, ജെ. എച്ച്. ഐ, വി. ഇ. ഒ , വ്യാപാരി വ്യവസായി ഭാരവാഹികളായ ജോണ്‍ പൊങ്ങണത്തില്‍, വര്‍ഗീസ് പള്ളിയത്ത്, ഹരിത കര്‍മ്മസേന അംഗങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, സന്നദ്ധ സേനാ പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

Back to top button
error: Content is protected !!