ക്ലീന്‍ മൂവാറ്റുപുഴ: അവാര്‍ഡുകള്‍ പ്രഖ്യാപിക്കുന്നത് മാറ്റിവെച്ചു

മൂവാറ്റുപുഴ നഗരത്തെ മാലിന്യമുക്തമാക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കുളള പ്രോത്സാഹനമായി മാലിന്യ സംസ്‌കരണത്തിന് മാതൃക ആകുന്ന കൗണ്‍സിലര്‍മാര്‍ക്ക് ക്ലീന്‍ മൂവാറ്റുപുഴ ചീഫ് കോഡിനേറ്റര്‍ ഫാ. ആന്റണി പുത്തന്‍കുളം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചിരുന്നു. ഒന്നും രണ്ടും മൂന്നും സ്ഥാനം ലഭിക്കുന്നവര്‍ക്ക് 50000 30000 20000 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാര്‍ഡ് പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ചുരുക്കം ചില വാര്‍ഡുകളില്‍ മാത്രമേ പ്രവര്‍ത്തനങ്ങള്‍ നടത്തിയെള്ളുവെന്നും, ആഗസ്റ്റ് 15ന് വിജയികളെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചിരുന്നു എങ്കിലും വാര്‍ഡ് കൗണ്‍സിലര്‍മാരുടെ മെച്ചപ്പെട്ട പ്രവര്‍ത്തനം ഉണ്ടാകുമെന്ന പ്രതീക്ഷയില്‍ ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ 2ലേക്ക് അവര്‍ഡ് സമ്മേളനം മാറ്റിവെച്ചതായി ഫാ. ആന്റണി പുത്തന്‍കുളം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മാലിന്യങ്ങള്‍ തരംതിരിച്ച് ജൈവമാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ സംസ്‌കരിക്കുകയും അതിന് സാധ്യമായില്ലെങ്കില്‍ മറ്റു മാലിന്യങ്ങളെ പോലെ ഹരിത കര്‍മ്മ സേനയ്ക്ക് കൈമാറുകയും ചെയ്യുന്ന വീടുകളുടെ എണ്ണം, മാലിന്യ നിക്ഷേപയിടങ്ങള്‍ ഉണ്ടോ എന്നത്, പൊതു ഇടങ്ങളിലെ ശുചിത്വ പരിപാലനം തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനമാക്കിയാണ് മികച്ച ഹരിത അവാര്‍ഡുകള്‍ക്ക് പരിഗണിക്കുന്നത്. ഡോക്ടര്‍ രവീന്ദ്രനാഥ കമ്മത്ത്, രാജീവ് നായര്‍ എന്നിവരും വാര്‍ത്ത സമ്മേളനത്തില്‍ പങ്കെടുത്തു

 

Back to top button
error: Content is protected !!