ക്ലാസ് മുറികൾക്ക് ചായമടിച്ച് അധ്യാപകരും വിദ്യാർത്ഥികളും.

 

മൂവാറ്റുപുഴ: കോവിഡ് മഹാമാരിയെ തുടർന്ന് മാസങ്ങളോളമായി അടഞ്ഞുകിടന്ന സ്കൂളുകൾ തുറക്കുവാൻ സർക്കാർ അനുമതി നൽകിയ സാഹചര്യത്തിൽ സ്കൂളും പരിസരവും വൃത്തിയാക്കി ഈസ്റ്റ് മാറാടി സർക്കാർ വി.എച്ച്.എസ്. സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും പി.റ്റി.എ യും മാതൃകയായി. മാസങ്ങളോളമായി വിദ്യാർത്ഥികളില്ലാത്ത സ്കൂളും പരിസരവും കാട് പിടിച്ചു കിടന്നിരുന്നത് വൃത്തിയാക്കി. ക്ലാസ് മുറികളും ബെഞ്ചും, ഡസ്ക്കും, മറ്റ് ഫർണിച്ചറുകളും അണു നശീകരണം നടത്തി. ലൈബ്രറി ഉൾപ്പെടെയുള്ള ക്ലാസ് റൂമുകളുടെ ചുവരുകൾ ചായം പകർത്തിയതും ഇവിടുത്തെ അധ്യാപകരുടെയും അനധ്യാപകരുടെയും നേതൃത്വത്തിൽ തന്നെയായിരുന്നു. ഇതിൽ ഭൂരിഭാഗവും ആദ്യമായി പെയിൻ്റും ബ്രഷുമെടുത്തവരായിരുന്നു. കോവിഡ് കാലത്തെ അതിജീവനമെന്ന നിലയിൽ പുതിയ ഒരു തൊഴിലായി പെയിൻ്റിംഗ് പണി പഠിയ്ക്കാൻ കഴിഞ്ഞതിൻ്റെ സന്തോഷത്തിലാണ് ഇവിടത്തെ അധ്യാപികമാർ. സ്കൂൾ പ്രിൻസിപ്പാൾ റനിത ഗോവിന്ദ്, പ്രഥമ അധ്യാപിക സഫിയ സി.പി., പി.റ്റി.എ പ്രസിഡൻ്റ് പി.റ്റി. അനിൽകുമാർ, മദർ പി.റ്റി.എ. ചെയർപേഴ്സൺ സിനിജ സനൽ, അധ്യാപികമാരായ ഷീബ എം.ഐ., പ്രീന എൻ. ജോസഫ്, ഗ്രേസി കുര്യൻ, ഗിരിജ എം.പി., സിലി ഐസക്ക്, ലിൻസി മീങ്കുന്നം, നിമ്മി, കൃഷ്ണജ എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ സമീർ സിദ്ദീഖി, അനൂപ് തങ്കപ്പൻ, ജോമി ജോർജ്, സുധിമോൻ, ബാബു പി. യു., അനു, വിദ്യാർത്ഥികളായ ആദർശ് ബിനു, ആദർശ് ഷിജു, ആകാശ് സാബു, ആദർശ് ബിജു തുടങ്ങിയവർ നേതൃത്വം നൽകി.

Back to top button
error: Content is protected !!