നെല്ലിക്കുഴിയില്‍ യുഡിഎഫ് മാര്‍ച്ചില്‍ സംഘര്‍ഷം

 

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി.എം. മജീദ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ഉദ്ഘാടകന്‍ ഷെമീര്‍ പനയ്ക്കലിന് സംഘര്‍ഷത്തില്‍ പരിക്കേറ്റു. മാര്‍ച്ച് പോലീസ് വഴിയില്‍ തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. പോലീസ് വലയം മറികടക്കാനുള്ള സമരക്കാരുടെ ശ്രമം ഉന്തിലും തള്ളിലും കലാശിച്ചു. തുടര്‍ന്ന് പോലീസ് ലാത്തിവീശി. സംഘര്‍ഷത്തിനിടെയാണ് സമരത്തിന്റെ ഉദ്ഘാടകനായെത്തിയ കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ഷെമീര്‍ പനയ്ക്കലിന് പരിക്കേറ്റത്. പരിക്കേറ്റ ഷെമീര്‍ കോതമംഗലത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഘര്‍ഷാവസ്ഥ നീങ്ങിയശേഷം ഉപരോധ സമരം ആരംഭിച്ചു. അധികാര ദുര്‍വിനിയോഗം, ഭരണസ്തംഭനം, അഴിമതി തുടങ്ങി വിവിധ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സിപിഎം നേതാവായ പി.എം. മജീദ് പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് മാര്‍ച്ച് നടത്തിയത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ.എം. ബഷീര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. യുഡിഎഫ് ചെയര്‍മാന്‍ കെ.എം. കുഞ്ഞുബാവ അധ്യക്ഷത വഹിച്ചു. എം.വി. റെജി, കെ.എം. ആസാദ്, അലി പടിഞ്ഞാറേച്ചാലില്‍, മുഹമ്മദ് കൊളത്താപ്പിള്ളി, സി.കെ. സത്യന്‍, പരീത് പട്ടമ്മാവുടി, എം.എ. കരീം, പി.എ. ഷിഹാബ്, ഷമീര്‍ പാറപ്പാട്ട്, വാസിഫ് ഷാഹുല്‍, അജീബ് ഇരമല്ലൂര്‍, അബു കൊട്ടാരം, മീരാന്‍ ചാമക്കാലായില്‍, ചന്ദ്രലേഖ ശശിധരന്‍, രഹ്ന നൂറുദീന്‍ എന്നിവര്‍ പങ്കെടുത്തു.പോലീസ് സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണയുംകോതമംഗലം: നെല്ലിക്കുഴിയില്‍ പ്രകടനം നടത്തിയ യുഡിഎഫ് നേതാക്കളായ ഷെമീര്‍ പനയ്ക്കലിനേയും മറ്റുകോണ്‍ഗ്രസ് നേതാക്കളെയും പോലീസ് മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് യുഡിഎഫ് നിയോജക മണ്ഡലം കമ്മിറ്റിയുടെ തേൃത്വത്തില്‍ പോലീസ് സ്റ്റേഷന്‍ മാര്‍ച്ചും ധര്‍ണയും നടത്തി.> ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ഉദ്ഘാടനം ചെയ്തു. കെപിസിസിയംഗം എ.ജി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജെയ്‌സണ്‍ ജോസഫ്, അബിന്‍ വര്‍ക്കി, ഷിബു തെക്കുംപുറം, കെ.പി. ബാബു, പി.പി. ഉതുപ്പാന്‍, മാത്യു ജോസഫ്, കെ.എം. ആസാദ്, എ.ടി. പൗലോസ്, ജോമി തെക്കേക്കര, പി.എ.എം. ബഷീര്‍, എബി ഏബ്രാഹം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Back to top button
error: Content is protected !!