നിര്‍മ്മല കോളേജില്‍ സിവില്‍ സര്‍വീസ് പരിശീലനം

മൂവാറ്റുപുഴ: നിര്‍മ്മല കോളേജ് സിവില്‍ സര്‍വീസ് അക്കാദമിയും, ഡല്‍ഹിയിലെ മികച്ച ഐഎഎസ് പരിശീലന ശൃഖലയായ എഎല്‍എസും ചേര്‍ന്ന് വിദ്യാര്‍ത്ഥികള്‍ക്കായി സിവില്‍ സര്‍വീസ് പരിശീലനം നല്‍കുന്നു. 2025ല്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതുവാന്‍ താല്‍പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്കായാണ് പുതിയ ബാച്ചിലേക്കുള്ള അഡ്മിഷന്‍ ആരംഭിച്ചിരിക്കുന്നത്. ഇന്ത്യയിലെ തന്നെ മികച്ച അധ്യാപകരായ ജോജോ മാത്യൂസ്, മനീഷ് ഗൗതം എന്നിവര്‍ ചേര്‍ന്ന് നയിക്കുന്ന ക്ലാസുകള്‍ പ്രിലിമിനറി, മെയിന്‍ എന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്. എട്ടാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള സ്‌കൂള്‍ കുട്ടികളുടെ ഫണ്ടമെന്റല്‍സ് ബാച്ച്, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഫൗണ്ടേഷന്‍, റെഗുലര്‍ ബാച്ചുകളിലേക്കാണ് അഡ്മിഷന്‍.വിദ്യാര്‍ത്ഥികള്‍ക്കായി സ്‌കോളര്‍ഷിപ്പുകള്‍, ഹോസ്റ്റല്‍ സൗകര്യം, ലൈബ്രറി, എസി റീഡിംഗ് റൂം, വ്യക്തിഗത പരിശീലനം, മെന്ററിംഗ് എന്നീ സൗകര്യങ്ങളും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് നിര്‍മ്മല കോളേജ് സിവില്‍ സര്‍വീസ് അക്കാദമി ഓഫീസുമായി ബന്ധപ്പെടാം.ഫോണ്‍ : 9496065457, 9142396705

 

Back to top button
error: Content is protected !!