സി.ഐ.ടി.യു. ജില്ലാ പ്രചരണ ജാഥയ്ക്ക് മൂവാറ്റുപുഴയിലും,വാഴക്കുളത്തും സ്വീകരണം നൽകി.

 

മൂവാറ്റുപുഴ: കർഷക സമരത്തിന് ഐക്യദാർഢ്യവുമായി സംഘടിപ്പിച്ച സി.ഐ.ടി.യു. ജില്ലാ പ്രചരണ ജാഥയ്ക്ക് മൂവാറ്റുപുഴയിലും,വാഴക്കുളത്തും സ്വീകരണം നൽകി. മൂവാറ്റുപുഴയിൽ നെഹ്‌റു പാർക്കിൽ സംഘടിപ്പിച്ച ചടങ്ങിൽ വിവിധ യൂണിയനുകൾ സ്വീകരണം നൽകി.സി.ഐ.ടി.യു. ഏരിയാ പ്രസിഡന്റ്എം.എ. സഹീർ അധ്യക്ഷനായി. ജാഥാ ക്യാപ്റ്റൻ സി.കെ. മണിശങ്കർ, ജാഥാംഗംഎൽ.ആർ. ശ്രീകുമാർ, ഏരിയാ സെക്രട്ടറി സി.കെ. സോമൻ, പി.എം. ഇബ്രാഹിം എന്നിവർ സംസാരിച്ചു. വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ നടത്തിയ യോഗത്തിൽ തൊഴിലാളികൾ പൈനാപ്പിൾ

നൽകി ജാഥയെ സ്വീകരിച്ചു. സജി ജോർജ്ജ് അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡന്റ് പി.എസ്. മോഹനൻ, ജാഥാ ക്യാപ്റ്റൻ സി.കെ. മണിശങ്കർ, വൈസ് ക്യാപ്റ്റൻ സഖാവ് എൻ.സി. മോഹനൻ, എം.കെ. മധു, പി.എസ്. സുധാകരൻ എന്നിവർ സംസാരിച്ചു.

 

ചിത്രം:

മൂവാറ്റുപുഴകർഷക സമരത്തിന് ഐക്യദാർഢ്യവുമായി നടത്തുന്ന സി.ഐ.ടി.യു. ജില്ലാ പ്രചാരണ ജാഥയുടെ ക്യാപ്റ്റൻ സഖാവ് സി.കെ. മണിശങ്കറിന് വാഴക്കുളം പൈനാപ്പിൾ മാർക്കറ്റിൽ ചുമട്ട് തെഴിലാളികൾ പൈനാപ്പിൾ നൽകി സ്വീകരിക്കുന്നു

Back to top button
error: Content is protected !!