സി.ഐ.ടി.യു. ജാഥക്ക് പോത്താനിക്കാട് സ്വീകരണം നൽകി.

മൂവാറ്റുപുഴ: സി.ഐ.ടി.യു. സംസ്ഥാന വൈസ് പ്രസിഡന്റ് സി.കെ. മണിശങ്കര്‍ നയിക്കുന്ന സി.ഐ.ടി.യു. ജില്ലാ ജാഥക്ക് പോത്താനിക്കാട് സ്വീകരണം നല്‍കി. സ്വീകരണ യോഗത്തില്‍ സി.ഐ.ടി.യു. ഏരിയ സെക്രട്ടറി പി.എം. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. സി.പി.ഐ.എം. കവളങ്ങാട് ഏരിയ സെക്രട്ടറി ഷാജി മുഹമ്മദ്, ജാഥ അംഗങ്ങളായ സി.ഡി. നന്ദകുമാര്‍, മുജീബ് റഹ്മാന്‍ എന്നിവര്‍ യോഗത്തിൽ സംസാരിച്ചു. പോത്താനിക്കാട് ഏരിയയിലെ വിവിധ ഘടക യൂണിയനുകള്‍ സ്വീകരണം നല്‍കി. കര്‍ഷക വിരുദ്ധ ബില്‍ റദ്ദാക്കുക, വൈദ്യുതി ഭേദഗതി ബില്‍ പിന്‍വലിക്കുക, വേജ് ബോര്‍ഡ് നിയമം ഒഴിവാക്കുക, സ്വകാര്യ വത്കരണം അവസാനിപ്പിക്കുക, ബി.പി.എല്‍. കുടുംബങ്ങള്‍ക്ക് ആളൊന്നിന് 10 കിലോ ഭക്ഷ്യധാന്യം സൗജന്യമായി നല്‍കുക, നികുതിദായകരല്ലാത്ത മുഴുവന്‍ കുടുംബങ്ങള്‍ക്കും പ്രതി മാസം 7500 രൂപ വച്ച് നല്‍കുക എന്നീ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് സി.ഐ.ടി.യു. ജില്ലാ ജാഥ സംഘടിപ്പിക്കുന്നത്.

 

ഫോട്ടോ: സി.ഐ.ടി.യു. ജില്ലാ ജാഥക്ക് പോത്താനിക്കാട് നല്‍കിയ സ്വീകരണത്തില്‍ സി.കെ. മണിശങ്കര്‍ സംസാരിക്കുന്നു.

Back to top button
error: Content is protected !!