അവകാശ ദിനം: മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് തൊഴിലാളി മാര്‍ച്ച് സംഘടിപ്പിച്ച് സിഐടിയു

മൂവാറ്റുപുഴ: സിഐടിയു മൂവാറ്റുപുഴ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അവകാശ ദിനത്തിന്റെ ഭാഗമായി കേന്ദ്രസര്‍ക്കാര്‍ ഓഫീസായ മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് തൊഴിലാളി മാര്‍ച്ച് സംഘടിപ്പിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് പി.എസ് മോഹനന്‍ ഉദ്ഘാടനം ചെയ്തു. എം.എ സഹീര്‍ അധ്യക്ഷത വഹിച്ചു. ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, സ്വകാര്യവല്‍ക്കരണവും ആസ്തി വില്‍പനയും ഉപേക്ഷിക്കുക, മിനിമം വേതനം 26000 രൂപയാക്കി വര്‍ധിപ്പിക്കുക, കരാര്‍ തൊഴിലാളികളെ സംരക്ഷിക്കുക, തുല്യ ജോലിക്ക് തുല്യ വേതനം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.സി കെ സോമന്‍, പി.എം ഇബ്രാഹിം,കെ.ജി അനില്‍ കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി

Back to top button
error: Content is protected !!