സിറ്റിസണ്‍സ് ഡയസ് സില്‍വര്‍ ജൂബിലി ആഘോഷം: സാംസ്‌കാരികസായാഹ്നവും പുസ്തകപ്രകാശനവും ചൊവ്വാഴ്ച

മൂവാറ്റുപുഴ: സിറ്റിസണ്‍സ് ഡയസ് സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സാംസ്‌കാരിക സായാഹ്നം സംഘടിപ്പിക്കും. ചൊവ്വാഴ്ച വൈകിട്ട് 4ന് മൂവാറ്റുപുഴ നിര്‍മല ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടി കാലടിശങ്കരാചാര്യ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സിലര്‍ ഡോ.എം.സി.ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്യും. യോഗത്തില്‍ പി.എസ്.എ.ലത്തീഫ് രചിച്ച പൂച്ചക്കുകുട്ടിയുടെ പ്രണയമെയിലുകള്‍ എന്ന കഥാപുസ്തകം പ്രമുഖ സാഹിത്യവിമര്‍ശകനും കോളമിസ്റ്റുമായ എം.കെ.ഹരികുമാര്‍ മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ സിനി ബിജുവിന് കൈമാറി പ്രകാശനം ചെയ്യും. കേരളത്തിന്റെ സാംസ്‌കാരിക ഭൂപടം-ഇന്ന് എന്ന വിഷയത്തില്‍ പ്രൊഫ.ഡോ.എം.പി.മത്തായി മുഖ്യപ്രഭാഷണം നത്തും. ചെയര്‍മാന്‍ പി.എസ്.എ.ലത്തീഫ് അധ്യക്ഷത വഹിക്കും. നിര്‍മല ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാ.ആന്റണി പുത്തന്‍കുളം, ഷാജി ജോര്‍ജ് പ്രണതബുക്‌സ്, ഡയസ് സെക്രട്ടറി അഡ്വ.എന്‍.രമേശ്, വി.വി.ഐസക്, സി.രവികുമാര്‍, വി.എ.രാജന്‍ എന്നിവര്‍പ്രസംഗിക്കും.