പായിപ്ര പഞ്ചായത്തിൽ സിറ്റിസൺ ഫെസിലിറ്റേഷൻ സെൻ്റർ പ്രവർത്തനം ആരംഭിച്ചു

 

മൂവാറ്റുപുഴ: ഒപ്പമുണ്ട് ഉറപ്പാണ് പായിപ്ര പഞ്ചായത്തിൽ സിറ്റിസൺ ഫെസിലിറ്റേഷൻ സെൻ്റർ പ്രവർത്തനം ആരംഭിച്ചു.കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വിവിധ വകുപ്പുകൾ, ഏജൻസികൾ, സർവ്വകലാശാലകൾ, ഭരണഘടന സ്ഥാപനങ്ങൾ, ത്രിതല പഞ്ചായത്തുകൾ മുഖേന ലഭിക്കുന്ന എല്ലാ സേവനങ്ങളുടെയും വിവരങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിനാണ് പഞ്ചായത്ത് ഓഫീസിനോട് ചേർന്ന് സിറ്റിസൺ ഫെസിലിറ്റേഷൻ സെൻ്റർ പ്രവർത്തനം ആരംഭിച്ചത്.ടെക്നിക്കിൽ അസിസ്റ്റന്റ് നേതൃത്വം നൽകുന്ന ഈ സെന്റർ പൊതുജനങ്ങൾക്ക് എപ്പോഴും വിവരങ്ങൾ നൽകുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്

സെൻ്ററിൻ്റെ ഉദ്ഘാടനം ഡോ.മാത്യു കുഴൽനാടൻ എം എൽ എ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡൻ്റ് മാത്യൂസ് വർക്കി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷോബി അനിൽ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ വി.ഇ.നാസർ, എം.സി.വിനയൻ, ഷാജിത മുഹമ്മദാലി, മെമ്പർമാരായ ഇ.എം.ഷാജി, എം.എസ്.അലി, പി.എം.അസീസ്, എം.എ.നൗഷാദ്,എ.റ്റി.സുരേന്ദ്രൻ, സക്കീർ ഹുസൈൻ, ഷാഫി മുതിരക്കാലായിൽ, ടി.എം. ജലാൽ, ജയശ്രീ ശ്രീധരൻ, റെജീന ഷിഹാജ്, ബെസ്സി എൽദോ, നിസ മൈതീൻ,ദീപ റോയി, നെജി ഷാനവാസ്, വിജി പ്രഭാകരൻ, സുകന്യ അനീഷ്, എൽജി റോയി എന്നിവർ പങ്കെടുത്തു.

 

Back to top button
error: Content is protected !!