നഗരത്തിൽ റൂട്ട് മാർച്ച് നടത്തി സി.ഐ.എസ്.എഫ്, പോലീസ് സേനകൾ

 

മൂവാറ്റുപുഴ : സി.ഐ.എസ്.എഫ്, പോലീസ് സേനകൾ സംയുക്തമായി നഗരത്തിൽ ഇന്ന് റൂട്ട് മാർച്ച് നടത്തി. തിരഞ്ഞെടുപ്പിനു മുന്നോടിയായി നടന്ന റൂട്ട് മാർച്ച് കൊവിഡ് പ്രോട്ടോകോൾ പൂർണമായും പാലിച്ചുകൊണ്ടുള്ളതായിരുന്നു. രാവിലെ 9. 30 ന് മൂവാറ്റുപുഴ മുനിസിപ്പൽ ടൗൺ ഹാളിനു മുന്നിൽ നിന്നാരംഭിച്ച് പോലീസ് ജീപ്പ് അകമ്പടിയോടെ ബി ഒ സി,മാർക്കറ്റ്, ഇ. ഇ.സി മാർക്കറ്റ്, കീച്ചേരിപ്പടി, കച്ചേരിത്താഴം എന്നിവിടങ്ങളിലൂടെ ചുറ്റി അരമനപ്പടിയിൽ മാർച്ച്‌ സമാപിച്ചു. സേനകൾ സംയുക്തമായി നടത്തിയ റൂട്ട് മാർച്ച് വഴിയിലുടനീളം ജനങ്ങൾ കണ്ടുനിന്നു. മൂവാറ്റുപുഴ സിഐ ഗോപകുമാർ, പിആർഒ- ആർ. അനിൽകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു റൂട്ട് മാർച്ച്. പോലീസിൽ നിന്നും സി.ഐ.എസ്.എഫിൽ നിന്നുമായി അൻപതോളം സേനാംഗങ്ങളും പിങ്ക് പോലീസും മാർച്ചിൽ പങ്കെടുത്തു.

Back to top button
error: Content is protected !!