സര്‍ക്കിള്‍ സഹകരണ യൂണിയന്‍; വിദ്യാഭ്യാസ അവാര്‍ഡുദാനവും സഹകരണ പഠന ക്ലാസും സംഘടിപ്പിച്ചു

മൂവാറ്റുപുഴ: സര്‍ക്കിള്‍ സഹകരണ യൂണിയന്റെ ആഭിമുഖ്യത്തില്‍ വിദ്യാഭ്യാസ അവാര്‍ഡുദാനവും സഹകരണ പഠന ക്ലാസും സംഘടിപ്പിച്ചു. മൂവാറ്റുപുഴ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസില്‍ നടത്തിയ സമ്മേളനം ജില്ല സഹകരണ ജോയിന്റ് രജിസ്ട്രാര്‍ ജോസാല്‍ ഫ്രാന്‍സിസ് തോപ്പില്‍ ഉദ്ഘാടനം ചെയ്തു.എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ സഹകരണ സംഘം ഭരണസമിതി അംഗങ്ങളുടെയും ജീവനക്കാരുടെയും കുട്ടികള്‍ക്കുളള ക്യാഷ് അവാര്‍ഡ് യോഗത്തില്‍ വിതരണം ചെയ്തു.സഹകരണ നിയമ ഭേദഗതി സംബന്ധിച്ച പഠന ക്ലാസിന് തിരുവനന്തപുരം ഐസിഎം ഫാക്കല്‍റ്റി ജെ.സുരേന്ദ്ര ബാബു നേതൃത്വം നല്‍കി.സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ വി.കെ ഉമ്മര്‍ അധ്യക്ഷത വഹിച്ച സമ്മേളനത്തില്‍ മൂവാറ്റുപുഴ അസിസ്റ്റന്റ് രജിസ്ട്രാര്‍ ജയ്മോന്‍ യു.ചെറിയാന്‍, ഓഡിറ്റ് ഡയറക്ടര്‍ പി.എസ് മുഹമ്മദ് ഷെരീഫ്, സര്‍ക്കിള്‍ സഹകരണ യൂണിയന്‍ അംഗങ്ങളായ അനില്‍ ചെറിയാന്‍, പി.പി എല്‍ദോസ്, ജോളി ജോര്‍ജ്, റ്റി. ശിവദാസ്, ഇ.കെ സുരേഷ്, എന്‍.എം കിഷോര്‍, ബിജു തങ്കപ്പന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

Back to top button
error: Content is protected !!