കൊച്ചി

സിബിൽ സ്കോറിലെ കുറവിൻ്റെ പേരിൽ ബാങ്കുകൾ വിദ്യാഭ്യാസ വായ്‌പ നിഷേധിക്കരുതെന്ന് ഹൈക്കോടതി

കൊച്ചി: സിബിൽ സ്കോറിലെ കുറവിൻ്റെ പേരിൽ ബാങ്കുകൾ വിദ്യാഭ്യാസ വായ്‌പ നിഷേധിക്കരുതെന്ന് ഹൈക്കോടതി. ബാങ്കുകൾ മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണമെന്ന് കോടതി പറഞ്ഞു. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്‌ണന്റേതാണ് നടപടി. പിതാവിന്റെ സിബിൽ സ്കോർ കുറവാണെന്ന പേരിൽ വിദ്യാർത്ഥിക്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെതിരെയാണ് കോടതിയുടെ ഇടപെടൽ. ആലുവ സ്വദേശി നോയൽ പോൾ ഫ്രഡ്‌ഡിറിക് നൽകിയ ഹർജിയാണ് കോടതി പരിഗണിച്ചത്. വിദ്യാഭ്യാസ വായ്‌‌പയായി ഹർജിക്കാരന് 4.07 ലക്ഷം രൂപ നൽകാൻ എസ്‍‌ബിഐക്ക് കോടതി നിർദേശം നൽകി.

Back to top button
error: Content is protected !!