ക്രിസ്മസ് സൗഹൃദ സംഗമം എൽദോ എബ്രാഹം എം.എൽ.എ. ഉദ്ഘാടനം ചെയ്തു

 

മൂവാറ്റുപുഴ: ക്രിസ്മസ് സൗഹൃദ സംഗമം എൽദോ എബ്രാഹം എം.എൽ.എ. ഉദ്ഘാടനം ചെയ്തു.
ഡയലോഗ് സെൻ്റർ
മൂവാറ്റുപുഴ ഏരിയയുടെ നേതൃത്വത്തിൽ നടത്തിയ സംഗമത്തിൽ മുഹമ്മദ് അസ്‌ലം അധ്യക്ഷത വഹിച്ചു. ഫാ.ജോർജ് മാന്തോട്ടം കോർ എപ്പിസ്കോപ്പ
ക്രിസ്മസ് സന്ദേശം നൽകി. സഹീർ മൗലവി, ലാറ്റിൻ ചർച്ച് വികാരി ഫാ. തൈപ്പറമ്പിൽ, മുനിസിപ്പൽ ചെയർമാൻ പി. പി. എൽദോസ്,
ജില്ലാ പഞ്ചായത്ത് അംഗം ശാൻ്റി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ സാറാമ്മ ജോൺ, റീന സജി, പഞ്ചായത്ത് അംഗം വി.ഇ. നാസർ, അറഫ കോളേജ് പ്രിൻസിപ്പൽ ജോസുകുട്ടി ഒഴുകയിൽ, ഡോ. ജേക്കബ്, നാസർ ഹമീദ്, ഹാരിസ് മുഹമ്മദ് എന്നിവർ സംസാരിച്ചു.

ചിത്രം: ക്രിസ്മസ് സംഗമം എൽദോ എബ്രഹാം എം.എൽ.എ. ഉദ്ഘാടനം ചെയ്യുന്നു.

Back to top button
error: Content is protected !!