ചിത്രരചനാമത്സരം മെയ് 1ന്
മൂവാറ്റുപുഴ: സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവത്തിന്റെ ഭാഗമായി 2022 മെയ് 15ന് മൂവാറ്റുപുഴ ടൗണ്‍ഹാളില്‍ വനിതാസംഗമവും സ്ത്രീശക്തി – ദേശീയതയിലൂടെ ആത്മനിര്‍ഭരതയിലേക്ക് എന്ന വിഷയത്തില്‍ സെമിനാറും സംഘടിപ്പിക്കുന്നു. ഇതിനോടനുബന്ധിച്ച് മെയ് 1ന്സ്വാതന്ത്ര്യസമരം‘ വിഷയമാക്കി വിദ്യാര്‍ത്ഥികള്‍ക്കായി ചിത്രരചനാമത്സരം സംഘടിപ്പിക്കുന്നു. പ്രായാടിസ്ഥാനത്തില്‍ 5 മുതല്‍ 10 വരെ, 11 മുതല്‍ 15 വരെ, 16 മുതല്‍ 20 വരെ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായുള്ള മത്സരം രാവിലെ 10 മുതല്‍ 12വരെ കടാതി വിവേകാനന്ദ വിദ്യാലയത്തിലാണ് നടക്കുക. താത്പര്യമുള്ള വിദ്യാര്‍ഥികള്‍ 9846487132, 8921046473, 9656204846 എന്നി നമ്പറുകളില്‍ ബന്ധപ്പെടണം.