മുഖ്യമന്ത്രിയുടെ കോലം കത്തിച്ച് യുവമോർച്ച പ്രവർത്തകർ പ്രതിഷേധിച്ചു.

മൂവാറ്റുപുഴ: സെക്രട്ടറിയേറ്റിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടുത്തം ആസൂത്രിതമാണെന്ന് ആരോപിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻന്റെ നേതൃത്വത്തിൽ തലസ്ഥാനത്ത് നടത്തിയ സമരത്തെ പോലീസ് തടയുകയും,ലാത്തി വീശുകയും അധ്യക്ഷനെ ഉൾപ്പെടെയുള്ള പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്ത നടപടിയിൽ പ്രതിഷേധിച്ചു യുവമോർച്ച മൂവാറ്റുപുഴ മണ്ഡലത്തിന്റെ നേത്യത്വത്തിൽ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.യുവമോർച്ച മണ്ഡലം പ്രസിഡന്റ് അജിത്ത് ബ്ലായിലിന്റെ നേതൃത്വത്തിൽ ചേർന്ന് പ്രതിഷേധയോഗം ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി തങ്കുകുട്ടൻ ഉദ്ഘാടനം ചെയ്തു ബിജെപി ജനറൽ സെക്രട്ടറി അരുൺ പി മോഹൻ പ്രതിഷേധ യോഗത്തിൽ സംസാരിച്ചു.യുവമോർച്ച മണ്ഡലം സെക്രട്ടറി വസുദേവ്, യുവമോർച്ച മണ്ഡലം സെക്രട്ടറി പ്രമോദ്, ബിജെപി മുനിസിപ്പൽ പ്രസിഡന്റ് രമേശ് പുളിക്കൽ, യുവമോർച്ച മുൻ മണ്ഡലം സെക്രട്ടറി വിഷ്ണു അതിക്കുഴി,ശിവപ്രസാദ്, അനന്തു സാബു, അഖിൽ സുരാ എന്നിവർ സാന്നിധ്യം വഹിച്ചു.അഴിമതിയിൽ മുങ്ങിയ സർക്കാർ ഉടൻ രാജി വെച്ച് പുറത്ത് വരണം എന്ന് യോഗം ആവശ്യപ്പെട്ടു.

Back to top button
error: Content is protected !!