മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണം, മന്ത്രിമാരുടെ പ്രവർത്തനങ്ങൾ പോരാ; സിപിഐഎം ആലപ്പുഴ ജില്ലാ കമ്മറ്റിയിൽ വിമർശനം

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ കനത്ത പരാജയത്തിന് പിന്നാലെ സിപിഐഎം ജില്ലാ കമ്മറ്റികളില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഉയരുന്നത് വലിയ വിമര്‍ശനമാണ്. അവസമാനായി ആലപ്പുഴയിലും കോട്ടയത്തും ജില്ലാ കമ്മിറ്റികളിലാണ് മുഖ്യമന്ത്രിയുടെ ശൈലികള്‍ക്കും മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്കെതിരെയും പാര്‍ട്ടി സെക്രട്ടറിക്കെതിരെയും വിമര്‍ശനമുയര്‍ന്നത്.

മുഖ്യമന്ത്രിയുടെ ശൈലി തിരുത്തണമെന്ന് ആലപ്പുഴ ജില്ലാ കമ്മിറ്റിയില്‍ ആവശ്യമുയര്‍ന്നു. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ആരോഗ്യമന്ത്രി വീണാ ജോര്‍ജ് എന്നിവര്‍ക്കെതിരെയും വിമര്‍ശനമുണ്ടായി. പെന്‍ഷന്‍ കൃത്യമായി നല്‍കാത്തതില്‍ മറുപടി നല്‍കാനായില്ല. ഹരിപ്പാടും കായംകുളത്തും സിപിഐഎം മൂന്നാം സ്ഥാനത്ത് എത്തിയതിന് കാരണം പാര്‍ട്ടിക്ക് അകത്തെ വിഭാഗീയയെന്നും അഭിപ്രായമുയര്‍ന്നു. വിഭാഗീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞില്ല. കായംകുളത്തെ വിഭാഗീയ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലാ സെക്രട്ടറിക്ക് കഴിഞ്ഞില്ല.ജില്ലാ സെക്രട്ടറിയുടെ ഇടപെടല്‍ പരാജയമെന്ന് കുട്ടനാട് ഏരിയ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കുട്ടനാട്ടിലെ വിഷയം പരിഹരിക്കന്‍ ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ ഇടപെട്ടില്ല. ജില്ലാ സെക്രട്ടേറിയറ്റ് ഇല്ലെന്നും സെക്രട്ടേറിയറ്റിന് പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ലെന്നും ശിവദാസന്‍ ആരോപിച്ചു.

വെള്ളാപ്പള്ളിക്കെതിരെ എഎം ആരിഫ് വിമര്‍ശനം ഉന്നയിച്ചു.വെള്ളാപ്പള്ളി ആദ്യം ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ പറഞ്ഞു. പിന്നീട് ഇഡി യെ പേടിയെന്ന് വെള്ളാപ്പള്ളി പറഞ്ഞെന്നും എഎം ആരിഫ് ജില്ലാ കമ്മിറ്റിയില്‍ ആരോപിച്ചു. ഇതിനിടെ ജി സുധാകരന്റെ മോദി പ്രശംസയിലും വിമര്‍ശനം ഉയര്‍ന്നു. ജി സുധാകരന്റെ പേര് പറയാതെയായിരുന്നു വിമര്‍ശനം. അമ്പലപ്പുഴ ഏരിയ സെക്രട്ടറി ഓമനക്കുട്ടനാണ് വിമര്‍ശനമുന്നയിച്ചത്. ആദ്യം പ്രശംസിച്ചിട്ട് പിന്നീട് വ്യാഖ്യാനിച്ചിട്ട് കാര്യമില്ല . മുതിര്‍ന്ന നേതാക്കള്‍ക്ക് വാക്കുകള്‍ പിഴച്ചുകൂട, മാധ്യമങ്ങള്‍ക്ക് വാര്‍ത്തയുണ്ടാക്കാന്‍ അവസരം കൊടുക്കരുതെന്നും സംസ്ഥാന കമ്മിറ്റി പരിശോധിക്കണമെന്നും ഓമനക്കുട്ടന്‍ ആവശ്യപ്പെട്ടു.

 

Back to top button
error: Content is protected !!