ചെറുവട്ടൂർ ഗവൺമെന്റ് എൽ.പി. സ്‌കൂളിൻ്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു.

 

മൂവാറ്റുപുഴ: ആന്റണി ജോൺ എം.എൽ.എ. യുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച നെല്ലിക്കുഴി പഞ്ചായത്തിലെ ചെറുവട്ടൂർ ഗവൺമെന്റ് എൽ.പി. സ്‌കൂളിൻ്റെ പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് രഞ്ജിനി രവി അധ്യക്ഷത വഹിച്ച ചടങ്ങിൽ ആന്റണി ജോൺ എം.എൽ.എ. സ്‌കൂൾ മന്ദിരത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പർ കെ.എം. പരീത്, പഞ്ചായത്ത് അംഗങ്ങളായ പി.എ. ഷിഹാബ്, മൃദുല ജനാർദ്ദനൻ, ബ്ലോക്ക് പ്രൊജക്റ്റ്‌ കോ ഓർഡിനേറ്റർ പി. ജോതിഷ്, കൈറ്റ് കോ ഓർഡിനേറ്റർ എസ്.എം. അലിയാർ, എച്ച്.എം. ചാർജ് രതീഷ്, പി.റ്റി.എ. പ്രസിഡന്റ് ഷിബു കെ. കെ., സ്‌കൂൾ സംരക്ഷണ സമിതി ചെയർമാൻ ചെറുവട്ടൂർ നാരായണൻ, മുൻ പി.റ്റി.എ. പ്രസിഡന്റ് വി.എം. ബിജു, റ്റി.എസ്. സിദ്ധിഖ്, എ.കെ. ജയൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Back to top button
error: Content is protected !!