ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയത്തിൻ്റെ നിർമ്മാണോദ്ഘാടനം മന്ത്രി ഇ.പി. ജയരാജൻ നിർവ്വഹിച്ചു.

 

മൂവാറ്റുപുഴ: കായിക കേരളത്തിന്റെ തലസ്ഥാനമായ കോതമംഗലത്തെ ചേലാട് അന്താരാഷ്ട്ര സ്‌റ്റേഡിയത്തിൻ്റെ നിർമ്മാണോദ്ഘാടനം ഓൺലൈൻ വഴി വ്യവസായ – കായിക – യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ നിർവ്വഹിച്ചു. കിഫ്ബിയിൽ നിന്നും 15.83 കോടി രൂപയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കാണ് തുടക്കം കുറിച്ചത്. ചടങ്ങിൽ ആൻ്റണി ജോൺ എം.എൽ.എ. അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ കെ.കെ. ടോമി, കീരംപാറ പഞ്ചായത്ത് പ്രസിഡൻ്റ് വി.സി. ചാക്കോ, ജില്ലാ പഞ്ചായത്ത് മെമ്പർ റഷീദ സലീം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ അനു വിജയനാഥ്, ലിസി ജോസഫ്, എറണാകുളം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ് അഡ്വ. പി.വി. ശ്രീനിജൻ, കിറ്റ്കോ ഗ്രൂപ്പ് ഹെഡ് രാകേഷ് ജി., കായിക യുവജന കാര്യാലയം അഡീഷണൽ
ഡയറക്ടർ ബി. അജിത് കുമാർ, കോതമംഗലം സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് റീജണൽ ജോയിൻ്റ് ഡയറക്ടർ അബ്ദുൾ ഹമീദ്, കായിക അധ്യാപകരായ പി.ഐ. ബാബു, രാജു പോൾ, ജിമ്മി ജോസഫ്, കൗൺസിലർമാരായ കെ.എ. നൗഷാദ്, കെ.വി. തോമസ്, പിണ്ടിമന പഞ്ചായത്ത് അംഗങ്ങളായ സിജി ആൻ്റണി, എസ്.എം. അലിയാർ, ലാലി ജോയി, ഗവൺമെൻ്റ് പോളിടെക്നിക് കോളേജ് പ്രിൻസിപ്പൽ ജാസ്മിൻ കെ.എസ്., വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ ബിജു പി. നായർ, മുജീബ് മാഷ്, മനോജ് ഗോപി, എൻ.സി. ചെറിയാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Back to top button
error: Content is protected !!