കാവുപറമ്പ് അങ്കണവാടിക്കായി വാങ്ങിയ കസേരകള്‍ കൈമാറി

പല്ലാരിമംഗലം: പഞ്ചായത്ത് ഏഴാം വാര്‍ഡിലെ കാവുപറമ്പ് അങ്കണവാടിക്കായി വാങ്ങിയ കസേരകള്‍ കൈമാറി. പഞ്ചായത്തിന്റെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കസേരകള്‍ വാങ്ങിയത്. പഞ്ചാത്ത് ഓഫീസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് ഖദീജ മുഹമ്മദില്‍ നിന്നും വാര്‍ഡ് മെമ്പര്‍ സീനത്ത് മൈതീന്‍ കസേരകള്‍ ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് ഒ.ഇ അബ്ബാസ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍മാരായ കെ.എം അബ്ദുള്‍ കരിം, അബൂബക്കര്‍ മാങ്കുളം, കെ.എം മൈതീന്‍, റിയാസ് തുരുത്തേല്‍ എ.എ രമണന്‍, പഞ്ചായത്ത് സെക്രട്ടറി ഷോളിഫിലിപ്പ്, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ സ്വപ്ന മാത്യു എന്നിവര്‍പ്രസംഗിച്ചു.

 

Back to top button
error: Content is protected !!