ചാവറ ഫെസ്റ്റ് സംഘടിപ്പിച്ചു

മൂവാറ്റുപുഴ : സി എം സി സന്യാസിനി സമൂഹത്തിന്റെ കോതമംഗലം പാവനാത്മ പ്രൊവിൻസും കോതമംഗലം രൂപതയിലെ കെ സി എസ് എൽ, ചെറുപുഷ്പ മിഷൻ ലീഗ് സംഘടനകളും സംയുക്തമായി ചാവറ ഫെസ്റ്റ് സംഘടിപ്പിച്ചു. ജനുവരി 11 ബുധനാഴ്ച മുവാറ്റുപുഴ സെ. അഗസ്റ്റിൻസ് സ്കൂളിൽ വെച്ചു നടന്ന ഫെസ്റ്റിൽ രൂപതയ്ക്ക് അകത്തു നിന്നും പുറത്തുനിന്നുമുള്ള മുന്നൂറോളം വിദ്യാർത്ഥികൾ പങ്കെടുത്തു. പ്രസംഗം, ഡിബേറ്റ്, ക്വിസ് ട്രെഷർ ഹണ്ട് എന്നീ ഇനങ്ങളിൽ സ്കൂൾ – കോളേജ് വിദ്യാർഥികൾക്കായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്.വി.. ചാവറയച്ചന്റെ ജീവിതവും സംഭാവനകളുമായിരുന്നു എല്ലാ മത്സരങ്ങളുടെയും മുഖ്യപ്രമേയം. സി എം ഐ സഭയുടെ മുവാറ്റുപുഴ പ്രൊവിൻസ് വികാർ പ്രൊവിൻഷ്യൽ ഫാ.റിനോജ് സി. എം. ഐ ഫെസ്റ്റ് ഉദ്ഘാടനം ചെയ്തു. സി എം സി പ്രൊവിൻഷ്യൽ സുപ്പീരിയർ സി. മെറീന സി എം സി അധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തിൽ വെച്ച് കോതമംഗലം രൂപത വികാരി ജനറാൾ വെരി. റവ.മോൺ. ഡോ. പയസ് മലേക്കേണ്ടത്തിൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. ചാവറയച്ചൻ കേരള സമൂഹത്തിനു നൽകിയ അതുല്യമായ സംഭാവനകളെ അദ്ദേഹം അനുസ്മരിച്ചു. കെ. സി. എസ്. എൽ രൂപത ഡയറക്ടർ ഫാ.വർഗീസ് പാറമേൽ, മുവാറ്റുപുഴ ഹോളി മാഗി ഫോറോനാ പള്ളി വികാരി ഫാ. ജോസഫ് മുളഞ്ഞനാനി,സി എം സി പ്രൊവിൻഷ്യൽ കൗൺസിലർ സി. സീനാമരിയ, സ്കൂൾ ലോക്കൽ മാനേജർ സി. ഗ്ലോറി, പ്രിൻസിപ്പൽ സി. ജ്യോതിമരിയ, മിഷൻ ലീഗ് രൂപത പ്രസിഡന്റ്‌ ശ്രീ. ഡെൻസൺ ഡോമിനിക്,മിഷൻ ലീഗ് രൂപത ഓർഗനൈസർ കെവിൻ ജോസഫ്,കെ. സി. എസ്. എൽ രൂപത പ്രസിഡന്റ്‌ ശ്രീ. ജിജോ മാനുവൽ എന്നിവർ സംസാരിച്ചു. സി. കാരുണ്യ, സി. ലിറ്റിൽ ട്രീസ, സി. സൂസി മരിയ,സി. ലിന്റ, സി. ഹിത,കെ. സി. എസ്. എൽ – മിഷൻ ലീഗ് രൂപത ഭാരവാഹികൾ എന്നിവർ ഫെസ്റ്റിനു നേതൃത്വം നൽകി.

Back to top button
error: Content is protected !!