മൂവാറ്റുപുഴ
ചാത്തമറ്റം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പ്രവേശനോത്സവം

പോത്താനിക്കാട്: ചാത്തമറ്റം ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രവേശനോത്സവവും നവീകരിച്ച ഓഫീസ് മുറിയുടെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ റാണിക്കുട്ടി ജോര്‍ജ് നിര്‍വ്വഹിച്ചു. പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജിജി ഷിജു അധ്യക്ഷത വഹിച്ചു. കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ആനീസ് ഫ്രാന്‍സിസ് മെരിറ്റ് ഡേയുടെ ഭാഗമായി മെമന്‍റോയും എന്‍ഡോവ്മെന്‍റ് വിതരണവും നിര്‍വ്വഹിച്ചു. മുന്‍ പ്രിന്‍സിപ്പല്‍ ലിസി പൗലോസ് വിശിഷ്ടാതിഥിയായിരുന്നു. നവാഗതര്‍ക്കുള്ള സമ്മാനദാനം പൈങ്ങോട്ടൂര്‍ ഗ്രാമപഞ്ചായത്തംഗം സാറാമ്മ പൗലോസ് നിര്‍വ്വഹിച്ചു. പഞ്ചായത്തംഗം റെജി സാന്‍റി, പിടിഎ പ്രസിഡന്‍റ് ജോഷി കുര്യാക്കോസ്, പി എം, ബല്‍ക്കീസ് സി. എം സിജി എന്നിവര്‍ പ്രസംഗിച്ചു. എക്സൈസ് ഓഫീസര്‍ കെ.എസ് ഇബ്രാഹിം ലഹരി വിരുദ്ധ ക്ലാസ്സ് നയിച്ചു.