രാഷ്ട്രീയം

ചാണ്ടി ഉമ്മന്റെ ഉജ്ജ്വല വിജയം ഇടത് ദുര്‍ഭരണത്തിനെതിരായ വിധിയെഴുത്ത്: കെ.ഫ്രാന്‍സിസ് ജോര്‍ജ്

കോട്ടയം :- ചാണ്ടി ഉമ്മന്റെ ഉജ്ജ്വല വിജയം ഇടതു ദുര്‍ഭരണത്തിനെതിയുള്ള ജനവിധിയാണന്ന് കേരളാ കോണ്‍ഗ്രസ് ഡെപ്യൂട്ടി ചെയര്‍മാനും മുന്‍ എംപിയുമായ കെ. ഫ്രാന്‍സിസ് ജോര്‍ജ് പ്രസ്താവിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് പൂര്‍ണ്ണമായി അകന്നതിന്റെ തെളിവാണ് ഈ തിളക്കമാര്‍ന്ന വിജയത്തിലൂടെ വ്യക്തമാകുന്നത്. കാര്‍ഷിക ഉല്പന്നങ്ങളുടെ വിലയിടിവും, നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ദ്ധനവും,ക്ഷേമ പെന്‍ഷന്‍ കുടിശികയും, സര്‍ക്കാര്‍ ഫീസുകള്‍ എല്ലാം വര്‍ദ്ധിപ്പിച്ചതും ജനങ്ങള്‍ തിരിച്ചറിയുന്നുണ്ടന്നുള്ളതിന്റെ തെളിവാണ് ഈ ചരിത്ര വിജയമെന്ന് അദ്ദേഹം പറഞ്ഞു. യു.ഡി എഫ് ന്റെ കൂട്ടായ നേതൃത്വവും പ്രവര്‍ത്തനവും ജനങ്ങള്‍ക്ക് വലീയ പ്രതീക്ഷയാണ് നല്‍കുന്നത്. ഈ അംഗീകാരവും വിശ്വാസവും കാത്ത് സൂക്ഷിച്ചു മുന്നോട്ട് പോയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഈ വിജയം ആവര്‍ത്തിക്കാന്‍ കഴിയുമെന്ന് ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.

 

Back to top button
error: Content is protected !!