ചാലിക്കടവ് പാലം റീടാറിങ്ങിന് 750000 രൂപ അനുവദിച്ചു.

മൂവാറ്റുപുഴ:മഴക്കെടുതിയെ തുടർന്ന് തകർന്ന ചാലിക്കടവ് പാലത്തിൽ റീടാറിംഗ് ചെയ്യുന്നതിനായി ബ്രിഡ്ജസ് വിഭാഗത്തിൽ നിന്ന് 750000 രൂപ അനുവദിച്ചതായി എൽദോ എബ്രഹാം എം.എൽ.എ. അറിയിച്ചു.200 മീറ്റർ ദൂരം ടാറിംഗ് ചെയ്ത് സഞ്ചാരയോഗ്യമാക്കും. പ്രിൻസിപ്പൽ എ.എസ്. ബ്രിഡ്ജസിൽ നിന്നു ലഭിച്ചതിനെ തുടർന്ന് P.W.D. റോഡ്സ് വിഭാഗം പിശോധിച്ച് ഭരണാനുമതി നൽകി. സാങ്കേതിക അനുമതി ലഭ്യമാക്കി ഉടൻ പ്രവൃത്തി ടെൻഡർ ചെയ്യും.എക്സ്പാൻഷൻ ജോയിന്റ് റിപ്പയർ ചെയ്ത് റോഡ് യാത്രയ്ക്ക് സൗകര്യപ്രദമാക്കും.
മുൻപ് വൺവേ കവല ദേശീയപാതയിൽ നിന്ന് 30 ലക്ഷം രൂപ അനുവദിച്ച് ടൈൽ വിരിച്ച് മനോഹരമാക്കിയിരുന്നു. റേഷൻ കട കവലയിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ 10 ലക്ഷം രൂപ ചെലവിൽ ഓട പണി ഇതിനകം പൂർത്തിയാക്കി. മൂവാറ്റുപുഴ-തേനി റോഡിന്റെ ജില്ലാ അതിർത്തിയായ പെരുമാങ്കണ്ടം വരെ ഡി.എം.ബി.സി. നിലവാരത്തിലാക്കി അന്താരാഷ്ട്ര നിലവാരത്തിലുള്ള റോഡാക്കി ഉയർത്താൻ 78 കോടി രൂപയുടെ ഭരണാനുമതി ലഭ്യമാക്കിയിരുന്നു.

Back to top button
error: Content is protected !!