ചാലിക്കടവ് പാലം നാളെ മുതൽ ഗതാഗതത്തിനായി തുറന്നു നൽകും

മൂവാറ്റുപുഴ: മൂവാറ്റുപുഴ – തേനി അന്തർ സംസ്ഥാന ഹൈവേയിൽ നിർമ്മാണത്തിനായി അടച്ചിട്ട ചാലിക്കടവു പാലം അപ്രോച്ച് റോഡ് ഇന്ന് തുറക്കുമെന്ന് ഡോ.മാത്യു കുഴൽ നാടൻ എം.എൽ.എ. അറിയിച്ചു. റോഡ് കോൺക്രീറ്റ് ചെയ്യുന്നതിനായി കഴിഞ്ഞ ഓഗസ്റ്റ് 4 നാണ് റോഡ് പൂർണ്ണമായും അടച്ചിട്ടത്. രണ്ടു മാസത്തിനകം നിർമ്മാണം പൂർത്തിയാക്കുമെന്ന് മൂവാറ്റുപുഴ കാവ് സങ്കീർത്തന ഹാളിൽ ചേർന്ന റോഡ് ഗുണഭോക്താക്കളുടെ യോഗത്തിൽ എം.എൽ.എ. ഉറപ്പ് നൽകിയിരുന്നു. കാലാവധിക്ക് ഒരാഴ്ച മുമ്പേ നിർമ്മാണം പൂർത്തിയാക്കുന്നതിന് ജനങ്ങളുടെയും , കരാറുകാരന്റേയും, മരാമത്ത് വകുപ്പിന്റേയും പൂർണ്ണ സഹ കരണം ലഭിച്ചതായും കുഴൽ നാടൻ പറഞ്ഞു. ചാലിക്കടവ് പാലം അടച്ചിട്ടതോടെ മൂവാറ്റുപുഴ നഗരവും പരിസര പ്രദേശങ്ങളും ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയായിരുന്നു.

Back to top button
error: Content is protected !!