ചാലിക്കടവ് പാലം നിര്‍മ്മാണം: എംഎല്‍എ കെടുകാര്യസ്ഥത തുടരുകയാണെന്ന് മുന്‍ എംഎല്‍എ എല്‍ദോ എബ്രാഹം

മൂവാറ്റുപുഴ: നിര്‍മ്മാണത്തിനായി അടച്ചിട്ട ചാലിക്കടവ് റോഡില്‍ മുന്‍ എംഎല്‍എയും സംഘവും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിനായി സന്ദര്‍ശനം നടത്തി. ചാലിക്കടവ് പാലം പരിപൂര്‍ണ്ണമായി അടച്ചിട്ട് നിര്‍മ്മാണം നടത്തുകയെന്ന തീരുമാനം തെറ്റായി പോയെന്ന് എംഎല്‍എ എല്‍ദോ എബ്രാഹം. ശരിയായ രീതിയിലല്ല നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് പോകുന്നത്. അതില്‍ ശക്തമായ എതിര്‍പ്പ് ഉണ്ടെന്നും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ മേല്‍നോട്ടം വാഹിക്കാതെ എംഎല്‍എയുടെ കെടുകാര്യസ്ഥത തുടരുകയാണെന്നും മുന്‍ എംഎല്‍എ കുറ്റപ്പെടുത്തി. റേഷന്‍കടപടി- മണിയാംകുളം റോഡിന്റെ സമീപത്തെ വലിയ പാടശേഖരങ്ങള്‍ മഴപെയ്ത് വെള്ളം നിറയുന്നതിനാല്‍ പ്രദേശത്തെ റോഡ് ഉയര്‍ത്തി, കോണ്‍ക്രീറ്റ് ചെയ്ത് റോഡ് ബലപ്പെടുത്താന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും, ഇല്ലെങ്കില്‍ സിപിഐ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും എല്‍ദോ എബ്രാഹം പറഞ്ഞു.റോഡിന്റെ നിര്‍മ്മാണത്തിനായി എറ്റെടുത്ത സ്ഥലങ്ങളില്‍ കൈയ്യേറ്റം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കാനും,നിലവിലെ റോഡ് നിര്‍മ്മാണം അനുസരിച്ച്് അപകടങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയോറെ ആണെന്നും, എതിരെ വരുന്ന വാഹനങ്ങള്‍ കാണാന്‍ സാധിക്കുന്നില്ലയെന്നും ആരോപണങ്ങള്‍ ഉയരുന്നുണ്ട്. സിപിഐ ടൗണ്‍ ലോക്കല്‍ സെക്രട്ടറി കെ പി അലിക്കുഞ്ഞ് ,അസിസ്റ്റന്റ് സെക്രട്ടറി ജോര്‍ജ് വെട്ടിക്കുഴി, ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ സി.എം ഇബ്രാഹിം കരിം,അസീസ് തെങ്ങുംതോട്ടം,ബിബിന്‍ തട്ടാര്‍കുന്നേല്‍, അലി സെയ്ദ് തുടങ്ങിയവരും നാട്ടുക്കാരും അടങ്ങുന്ന സംഘമാണ് മുന്‍ എംഎല്‍എയ്ക്ക് ഒപ്പം സന്ദര്‍ശനം നടത്തിയത്.