കൗണ്‍സിലര്‍മാര്‍ക്കെതിരെ നഗരസഭ യോഗത്തില്‍ ക്ഷുഭിതനായി ചെയര്‍മാന്‍: പ്രതിഷേധിച്ച് പ്രതിപക്ഷം

മൂവാറ്റുപുഴ: നഗരസഭാ ചെയര്‍മാന്റെ ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തതായി പ്രതിപക്ഷത്തിന്റെ ആരോപണം. ക്ഷേമാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീള ഗിരീഷ്‌കുമാറിന്റെ അയോഗ്യതയാക്കായി പല തവണ നഗരസഭ ചെയര്‍മാന്‍ പി.പി എല്‍ദോസും, മറ്റ് ഭരണകക്ഷി കൗണ്‍സിലര്‍മാരും ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്തുവെന്ന ആരോപണവുമായാണ് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുന്നത്. നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ആരോപണം ഉന്നയിക്കുകയും ചെയര്‍മാന്‍ വിഷയത്തെ വേണ്ടത്ര ഗൗനിക്കാതിരിക്കുകയുമായിരുന്നു. തുടര്‍ന്ന് ഭരണ മുന്നണി ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി എം അബ്ദുല്‍സലാം ചെയര്‍മാനെതിരെ ഗുരുതരമായ ആരോപണം ആവര്‍ത്തിച്ചതായും, വിഷയത്തില്‍ സംയമനം പാലിക്കാതെ ആരോപണമുന്നയിച്ച ഭരണപക്ഷ കൗണ്‍സിലര്‍ പി എം അബ്ദുല്‍സലാമിനെതിരെയും, പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ക്കെതിരെയും ചെയര്‍മാന്‍ ക്ഷുഭിതനായതായും പ്രതിപക്ഷം ആരോപിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നഗരസഭായോഗം ബഹിഷ്‌കരിച്ച് മുന്‍സിപ്പല്‍ ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തി. കൗണ്‍സിലര്‍ കെ.ജി അനില്‍കുമാര്‍ ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. നിസ അഷറഫ,് സലീം പി.എം, പി.വി രാധാകൃഷ്ണന്‍, ജാഫര്‍ സാദിഖ് പി.എ, സെബി കെ സണ്ണി, നെജില ഷാജി, പ്രമീള ഗിരീഷ് കുമാര്‍, മീര കൃഷ്ണന്‍, ഫൗസിയ അലി, സുധ രഘുനാഥ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

വിപ്പ് ലംഘനം നടത്തിയെന്നാരോപിക്കുന്ന പ്രമീള ഗിരീഷ്‌കുമാറിനെ അയോഗ്യയാക്കുന്നതിന് വേണ്ടി നിരവധി തവണ ചെയര്‍മാനും, കൗണ്‍സിലര്‍മാരും മൊഴി നല്‍കാന്‍ പോയപ്പോള്‍ നഗരസഭ ചെയര്‍മാന്റെ ഔധ്യോഗിക വാഹനം ഉപയോഗിച്ചെന്നാണ് ആരോപണം ഉയര്‍ന്നിരിക്കുന്നത്. ഇത് തികച്ചും അധികാര ദുര്‍വിനിയോഗമാണെന്നും. പൊതുജനങ്ങളെ കബളിപ്പിക്കലാണെന്നും പ്രതിപക്ഷം ആരോപിച്ചു.

 

 

Back to top button
error: Content is protected !!