റബ്ബർകർഷകരോടുള്ള കേന്ദ്ര സർക്കാർ അവഗണന പ്രതിഷേധാർഹം: ഡീൻ കുര്യാക്കോസ് എം.പി

മൂവാറ്റുപുഴ: റബ്ബറിന്റെ വില 300 രൂപയായി ഉയര്‍ത്തുന്നത് നിലവില്‍ പരിഗണനയില്ലെന്ന് കേന്ദ്ര വാണിജ്യകാര്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ ഡീന്‍ കുര്യാക്കോസ് എം.പിയുട ചോദ്യത്തിന് മറുപടിയായി ലോക് സഭയിലറിയിച്ചു. റബ്ബറിന്റെ ഇറക്കുമതി നിയന്ത്രിക്കുന്നതിനായി ഡ്യൂട്ടി 20-ല്‍ നിന്ന് 30 ശതമാനം ആക്കി ഉയര്‍ത്തിയതായും കോമ്പൗണ്ട് റബ്ബറിന്റെ കസ്റ്റംസ് ഡ്യൂട്ടി 10-ല്‍ നിന്നും 25 ശതമാനം ഉയര്‍ത്തിയതായും ഇറക്കുമതി ചെയ്ത റബ്ബര്‍ 6 മാസത്തിനുള്ളില്‍ തന്നെ ഉപയോഗിക്കണമെന്നും മന്ത്രി സഭയില്‍ പറഞ്ഞു. നിലവില്‍ ചെന്നൈയിലും മുംബൈയിലും മാത്രമാണ് റബ്ബര്‍ ഇറക്കുമതി ചെയ്യാന്‍ ഉള്ള അനുമതി നല്‍കിയിരിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ റബ്ബര്‍ കര്‍ഷകര്‍ക്കായി അഭ്യര്‍ത്ഥിച്ച സാമ്പത്തിക സഹായത്തെക്കുറിച്ചു പരാമര്‍ശിച്ച മന്ത്രി റബ്ബര്‍ കര്‍ഷകര്‍ക്കായി സബ്‌സിഡികളും റബ്ബര്‍ ടാപ്പിംഗിനും ലാടെക്‌സ് നിര്‍മാണത്തിനും ആയി പരിശീലനപരിപാടികളും റബ്ബര്‍ ബോര്‍ഡ് വഴി ലഭ്യമാക്കുമെന്നും സഭയില്‍ പറഞ്ഞു.കേരളത്തിലെ റബ്ബര്‍ കര്‍ഷകര്‍ ഇന്ന് എക്കാലത്തെയും വലിയ പ്രതിസന്ധിയിലാണെന്നും, അന്താരാഷ്ട്ര കരാറുകളില്‍ ഉള്‍പ്പെടെ റബ്ബര്‍ വിലയിടിച്ചു താഴ്ത്തുന്ന പ്രവണത ഒഴിവാക്കി കര്‍ഷക താല്‍പര്യം മുന്‍നിര്‍ത്തി കാലഘട്ടത്തിന് അനുസൃതമായ നിയമപരിഷ്‌ക്കരണം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കണമെന്നും ഡീന്‍ കുര്യാക്കോസ് സഭയില്‍ ആവശ്യപ്പെട്ടു.

 

 

Back to top button
error: Content is protected !!