മണിപ്പൂര്‍ ഇന്ത്യയില്‍ ആണെന്ന് കേന്ദ്രസര്‍ക്കാര്‍ മനസ്സിലാക്കണം : ഇറോം ശര്‍മിള

മൂവാറ്റുപുഴ: മണിപ്പുരിലെ ക്രൂരതകള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ക്കെതിരേയും വുമണ്‍ ഇന്ത്യ ക്യാമ്പിന്‍ മൂവാറ്റുപുഴയില്‍ നടത്തി. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് നാസ് റോഡില്‍ നിന്നാരംഭിച്ച പ്രതിഷേധ റാലി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനു സമീപം സമാപിച്ചു. മണിപ്പൂര്‍ ഇന്ത്യയില്‍ ആണെന്ന് കേന്ദ്രസര്‍ക്കാര്‍ മനസ്സിലാക്കണമെന്ന് മണിപ്പൂര്‍ സമര നായിക ഇറോം ശര്‍മിള. വംശീയ ലഹളയില്‍ മണിപ്പൂര്‍ ആളിപ്പടര്‍ന്ന് കത്തിത്തുടങ്ങിയിട്ട് ഇന്ന് 103 ദിവസം തികയുകയാണ്. ഇപ്പോഴും പ്രധാനമന്ത്രി മൗനം തുടരുകയാണ്.പാര്‍ലമെന്റല്‍ പോലും പോലും പ്രധാനമന്ത്രി മണിപ്പൂര്‍ വിഷയത്തില്‍ മൗനം പാലിച്ചു.മണിപ്പൂരിനെ ഇന്ത്യ കണ്ട ഏറ്റവും വലിയ കലാപത്തിലേക്ക് തള്ളിയിട്ടതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഭരണകൂടത്തിനാണ്.മണിപ്പൂരിലെ ക്രൂരതകള്‍ക്കെതിരെയും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലും പ്രതിഷേധിച്ചുകൊണ്ട് കേരളത്തിലുടനീളമുള്ള വിവിധ മേഖലകളെ പ്രതിനിധികരിക്കുന്ന 101 വനിതകള്‍ നേതൃത്വം നല്‍കുന്ന ‘വുമണ്‍ ഇന്ത്യ ‘ ക്യാമ്പയിന് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഇറോം ശര്‍മിള. ജ്വാലാമുഖി എന്ന പേരില്‍ ദീപം തെളിയിച്ച് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. വൈകിട്ട് അഞ്ചിന് ആരംഭിച്ച പരിപാടിയില്‍ പുലര്‍ച്ചെ 12.30 വരെ സ്ത്രീകള്‍ കറുപ്പ് വസ്ത്രം ധരിച്ച് സ്ത്രീത്വത്തിനെതിരായ കടന്നുകയറ്റത്തെ തുറന്നുകാട്ടുന്ന കലാസാഹിത്യ സൃഷ്ടികള്‍ അവതരിപ്പിക്കും. വുമണ്‍ ഇന്ത്യ ക്യാമ്പയിന്‍ കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജോയ്‌സ് മേരി ആന്റണി യോഗത്തിന് അധ്യക്ഷത വഹിച്ചു. ചീഫ് കണ്‍വീനര്‍ സിനി ബിജു , എന്നിവര്‍ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കി. യോഗത്തില്‍ ഉമാ തോമസ്, ഡീന്‍ കുര്യാക്കോസ് എം പി, മാത്യു കുഴല്‍നാടന്‍ എം എല്‍ എ,പി. പി എല്‍ദോസ്, ഉല്ലാസ് തോമസ്,മുന്‍ എംപിമാരായ ഫ്രാന്‍സിസ് ജോര്‍ജ്, മുന്‍ എംഎല്‍എ മാരായ ജോണി നെല്ലൂര്‍, ബാബു പോള്‍,ജോസഫ് വാഴയ്ക്കന്‍, ജ്യോതി വിജയകുമാര്‍ എന്നിവര്‍ തുടങ്ങി സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു.മുന്‍ മന്ത്രി കെകെ ഷൈലജ അടക്കമുള്ള എല്‍ഡിഎഫ് നേതാക്കള്‍ ക്യാമ്പില്‍ നിന്ന് വിട്ടുനിന്നു.

 

Back to top button
error: Content is protected !!