വാര്‍ഷികം ആഘോഷിച്ച് വേട്ടാമ്പാറ സെന്റ് തോമസ് കുടുംബ കൂട്ടായ്മ യൂണിറ്റ്

കോതമംഗലം: വേട്ടാമ്പാറ സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയുടെ കീഴിലുള്ള സെന്റ് തോമസ് കുടുംബ കൂട്ടായ്മ യൂണിറ്റിന്റെ വാര്‍ഷികം പടിപ്പാറ വരിക്കമാക്കില്‍ പൗലോസിന്റ വസതിയില്‍ ചേര്‍ന്നു. ഇടവക വികാരി ഫാ. ജോഷി നിരപ്പേല്‍ വാര്‍ഷികം ഉദ്ഘാടനം ചെയ്തു.വിശുദ്ധ തോമാശ്ശീഹായുടെ വിശ്വാസ തീക്ഷണതയും പ്രേക്ഷിതചൈതന്യവും ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ക്രൈസ്തവര്‍ തയ്യാറാകണമെന്ന് അദ്ദേഹം പറഞ്ഞു. യൂണിറ്റ് പ്രസിഡന്റ്റ് കെ.സി ജോണി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ക്രിസ്തുനിലയം സുപ്പീരിയര്‍ ഫാ. ജോസ് പുളിങ്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തി. മദര്‍ സി. ജാസ്മിന്‍ എസ്എംസി, ജോണ്‍സന്‍ കറുകപ്പിള്ളില്‍, ഷീബ ലൈജു, സി. ജെയിസ് എസ്എംസി, ബിനു തോമസ് എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികളും സമ്മാനദാനവും അരങ്ങേറി.

 

Back to top button
error: Content is protected !!