പരിസ്ഥിതി ദിനം ആഘോഷിച്ച് എം. എ. കോളേജ്

കോതമംഗലം: മാര്‍ അത്തനേഷ്യസ് കോളേജില്‍ നേച്ചര്‍ ക്ലബ്ബിന്റെയും, കെമിസ്ട്രി വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ പരിസ്ഥിതി ദിനാഘോഷം സംഘടിപ്പിച്ചു. ഫ്രാന്‍സ് ലിയോണ്‍ യൂണിവേഴ്‌സിറ്റി പ്രൊഫസര്‍ ഡോ. റൊഡോള്‍ഫ് അന്റോയിന്‍ കോളേജ് ക്യാമ്പസില്‍ വൃക്ഷതൈ നട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. കോളേജ് അസോസിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വറുഗീസ്,പ്രിന്‍സിപ്പല്‍ ഡോ. മഞ്ജു കുര്യന്‍, തിരുവനന്തപുരം ഐ.ഐ.എസ്.ടി പ്രൊഫസര്‍ ഡോ. കുരുവിള ജോസഫ് എന്നിവര്‍ ഫലവൃക്ഷ തൈകള്‍ നട്ടു.നേച്ചര്‍ ക്ലബ് സൂവോളജി വിഭാഗവുമായി സഹകരിച്ച് വിദ്യാര്‍ത്ഥികളുടെ പരിസ്ഥിതി ദിന ഫ്‌ളാഷ് മോബും അരങ്ങേറി. കോളേജിലെ എന്‍എസ്എസ് യൂണിറ്റ് സെന്റ് മേരിസ് ഹോസ്റ്റല്‍ വളപ്പില്‍ ഫല വൃക്ഷ തൈകള്‍ നടുകയും, പൂന്തോട്ടം നിര്‍മ്മിക്കുകയും ചെയ്തു. കോമേഴ്സ് വിഭാഗം അധ്യാപിക ഡോ. ജിനി തോമസ് പരിസ്ഥിതി ദിന സന്ദേശം നല്‍കി.നേച്ചര്‍ ക്ലബ് കോര്‍ഡിനേറ്റര്‍മാരായ ഡോ. ജയലക്ഷ്മി പി.എസ്, ശരത് ജി. നായര്‍, കെമിസ്ട്രി വിഭാഗം മേധാവി ഡോ. അന്നു അന്ന വര്‍ഗീസ്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. ഫെബ കുര്യന്‍, ഡോ. എല്‍ദോസ് എ. വൈ എന്നിവര്‍ പരിപാടി കള്‍ക്ക് നേതൃത്വം നല്‍കി.

 

Back to top button
error: Content is protected !!