സിഡിഎസ് പരിശീലന പരിപാടി നടത്തി

പല്ലാരിമംഗലം : കുടുംബശ്രീവഴി നടപ്പിലാക്കുന്ന കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയായ ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന, സംസ്ഥാന സര്‍ക്കാര്‍ പദ്ധതികളായ യുവ കേരളം, ഉന്നതി എന്നിവയുമായി ബന്ധപ്പെട്ട് കുടുംബശ്രീ സിഡിഎസ് മെമ്പര്‍മാര്‍ക്ക് ഏകദിന പരിശീലം നല്‍കി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ ഷരീഫ റഷീദ് അധ്യക്ഷയായി. വാര്‍ഡ് മെമ്പര്‍മാരായ അബൂബക്കര്‍ മാങ്കുളം, കെ എം മൈതീന്‍, നസിയ ഷെമീര്‍, ഷിബി ബോബന്‍, എ എ രമണന്‍, സിഡിഎസ് അക്കൗണ്ടന്റ് രജിത സന്തോഷ് എന്നിവര്‍ പ്രസംഗിച്ചു. സിഡിഎസ് വൈസ് ചെയര്‍പേഴ്‌സണ്‍ നെജി ജബ്ബാര്‍ സ്വാഗതവും, മെമ്പര്‍ ആത്തിക്ക ജലാം നന്ദിയും പറഞ്ഞു. ബ്ലോക്ക് റിസോഴ്‌സ് പേഴ്‌സണ്‍ സോന ടി ഷിബു പരിശിലന പരിപാടിക്ക് നേതൃത്വം നല്‍കി. 18നും 35നും ഇടയില്‍ പ്രായമുള്ള നിര്‍ധന കുടുംബങ്ങളിലെ യുവതീ യുവാക്കള്‍ക്ക് ആവശ്യമായ സൗജന്യ വിദ്യാഭ്യാസവും, തൊഴിലും നല്‍കുന്നതാണ്പദ്ധതികള്‍.

 

Back to top button
error: Content is protected !!