കാലിത്തീറ്റയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു

 

മൂവാറ്റുപുഴ : ക്ഷീര കർഷകരെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പല്ലാരിമംഗലം പഞ്ചായത്ത് സബ്‌സിഡിയോടുകൂടി കറവ പശുക്കൾക്കായി വിതരണം ചെയ്യുന്ന കാലിത്തീറ്റയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കദീജ മുഹമ്മദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ എം അബ്ദുൽ കരീം, പഞ്ചായത്ത് അംഗങ്ങളായ അബൂബക്കർ മാങ്കുളം, റിയാസ് തുരുത്തേൽ, പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ദീൻ, വെറ്റിനറി സർജൻ റസീന കരീം, അസിസ്റ്റന്റ് എം എം നസീർ, എ പി മുഹമ്മദ്, കെ കെ സെയ്ത് എന്നിവർ പ്രസംഗിച്ചു.

Caption : കാലിത്തീറ്റ വിതരണം കദീജ മുഹമ്മദ് നിര്‍വഹിക്കുന്നു

Back to top button
error: Content is protected !!