പാലത്തില്‍ തങ്ങിനിന്ന മരങ്ങളും,മുളയും നീക്കം ചെയ്ത് ക്യാറ്റ്

ആയവന: ആയവന പഞ്ചായത്ത് രണ്ടാം വാര്‍ഡിലെ വാഴാട്ടി പാലത്തില്‍ തങ്ങിനിന്ന മരങ്ങളും, മുളയും നീക്കം ചെയ്ത് ക്യാറ്റ്. പാലത്തിന് ബലക്ഷയം ഉണ്ടാക്കുന്ന രീതിയില്‍ കഴിഞ്ഞ പ്രളയം മുതല്‍ തങ്ങിനില്‍ക്കുന്ന മരങ്ങളും, മുളയും, മറ്റുപാഴ് വസ്തുക്കളുമാണ് ക്യാറ്റിന്റെ നേതൃത്വത്തില്‍ നീക്കം ചെയ്തത്. ക്യാറ്റ് രക്ഷാധികാരി മനോജ് കെ.വി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി .ക്യാറ്റ് പ്രസിഡന്റ് രഞ്ജിത് പി.ആര്‍ ,സെക്രട്ടറി നിതിന്‍ എസ് നായര്‍, നവാസ് എം.എസ് ,എം.ജെ ഷാജി, റെജിന്‍ പി ആര്‍, ആനന്ദ് രാജ്, വിഷ്ണു എം.ജെ, അജിഷ് കെ.എസ്, സുധീഷ് എം.എസ്, ജന്‍സീര്‍ ജലീല്‍ എന്നിവരടങ്ങുന്ന സംഘമാണ് സന്നദ്ധ പ്രവര്‍ത്തനം നടത്തിയത്

Back to top button
error: Content is protected !!