കോതമംഗലത്ത് രണ്ടുദിവസത്തിനിടെ 425 പേർക്കെതിരേ കേസ്….

 

കോതമംഗലം: കോതമംഗലം ടൗണിലും നെല്ലിക്കുഴിയിലുമായി മൂന്ന്‌ ചെക്കിങ് പോയിന്റുകളും കേന്ദ്രീകരിച്ച് നടത്തിയ പോലീസ് പരിശോധനയിൽ 425 പേർക്കെതിരെ കേസെടുത്തു. കോതമംഗലം, കോട്ടപ്പടി, കുട്ടംപുഴ, ഊന്നുകൽ തുടങ്ങിയ പോലീസ് സ്റ്റേഷൻ പരിധിയിലായി 400 പെറ്റി കേസുകളിൽ പിഴയീടാക്കാൻ നോട്ടീസ് നൽകി. വെറുതെ കറങ്ങിനടക്കുന്നവരും പൊതുയിടങ്ങളിൽ കൂട്ടംകൂടിയവർക്കും മാസ്ക് ധരിക്കാത്തവർക്കും സാമൂഹിക അകലം പാലിക്കാത്തവർക്കുമെതിരേയാണ് നോട്ടീസ് കൊടുത്തത്. വിവിധ സംഭവങ്ങളിലായി 25 പേർക്കെതിരേ കേസെടുത്തു.ഇരുചക്രവാഹനത്തിൽ മൂന്നുപേരും കാറിലും മറ്റ് വാഹനങ്ങളിലും കൂടുതൽ യാത്രക്കാരുമായി പോയ സംഭവത്തിലും ഉൾപ്പെടെയാണ് 16 കേസുകൾ. ലോക്ഡൗൺ നിയമം ലംഘിച്ച് വാഹനം ഓടിച്ചതിന് ഏഴ്‌ ഉടമകൾക്കെതിരേ ഊന്നുകൽ പോലീസ് കേസെടുത്തു. കോട്ടപ്പടി സ്റ്റേഷനിൽ നാലു കേസുകളാണ് എഫ്.ഐ.ആറിട്ടത്. കുട്ടംപുഴയിൽ പെറ്റി കേസുകൾ മാത്രമാണുള്ളത്.

Back to top button
error: Content is protected !!