കൈവെട്ട് കേസ്; 5 പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കും; എന്‍ഐഎ

മൂവാറ്റുപുഴ: പ്രൊഫസര്‍ ടി.ജെ ജോസഫിന്റെ കൈവെട്ടിയ കേസില്‍ എന്‍ ഐ എ കോടതി വിധിക്കെതിരെ എന്‍ ഐ യെ ഹൈക്കോടതിയെ സമീപിക്കും. 5 പ്രതികളെ വെറുതെ വിട്ടതിനെതിരെ അപ്പീല്‍ നല്‍കും. മൂന്ന് പ്രതികള്‍ക്ക് മൂന്ന് വര്‍ഷം വീതം ശിക്ഷ നല്‍കിയതും ചോദ്യം ചെയ്യും. 8 പേര്‍ക്ക് ശിക്ഷ പരമാവധി വാങ്ങിക്കൊടുക്കണമെന്നാണ് തീരുമാനം. അടുത്തയാഴ്ച അപ്പീല്‍ സമര്‍പ്പിക്കാനാണ് സാധ്യത. കേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ ആദ്യ മൂന്ന് പേര്‍ക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു.രണ്ടാം പ്രതി സജില്‍ , മൂന്നാം പ്രതി നാസര്‍ ,അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്കാണ് ജീവപര്യന്തം വിധിച്ചത്. ഒമ്പതാം പ്രതി നൗഷാദ്,പതിനൊന്നാം പ്രതി, മൊയ്തീന്‍,പന്ത്രണ്ടാം പ്രതി അയ്യൂബ് എന്നിവര്‍ക്ക് മൂന്ന് വര്‍ഷം തടവും വിധിച്ചു. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാല്‍ മതി പ്രതികള്‍ എല്ലാവരും ചേര്‍ന്ന് നാല് ലക്ഷം രൂപ ടി.ജെ ജോസഫിന് നല്‍കണം.നേരത്തെ പ്രഖ്യാപിച്ച പിഴക്ക് പുറമെയാണ് ഈ തുക നല്‍കേണ്ടത്. കൊച്ചിയിലെ എന്‍.ഐ.എ കോടതി ജഡ്ജി അനില്‍ ഭാസ്‌ക്കറാണ് ശിക്ഷ വിധിച്ചത്. പത്ത് വര്‍ഷം മുതല്‍ ജീവപര്യന്തം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പേരില്‍ മൂന്ന് പേര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്. രണ്ടാം പ്രതി സജില്‍ 2,85,000 രൂപയും എം.കെ നാസറും നജീബും ഒരു ലക്ഷത്തി എഴുപത്തയ്യായിരം രൂപ വീതവും പിഴ ഒടുക്കണം. കേസിലെ മറ്റ് പ്രതികളായ എം.കെ നൗഷാദ്, പി എം അയൂബ്, മൊയ്തീന്‍ കുഞ്ഞ് എന്നിവര്‍ക്ക് ഇരുപതിനായിരം രൂപ വീതം പിഴ നല്‍കണം.

 

Back to top button
error: Content is protected !!