വിദ്യാര്‍ഥികള്‍ക്ക് കള്ള്: ഷാപ്പ് ലൈസന്‍സിക്കും ജീവനക്കാരനുമെതിരെ കേസ്

 

കോതമംഗലം: വിദ്യാര്‍ഥികള്‍ക്ക് കള്ള് നല്‍കിയ ഷാപ്പ് ലൈസന്‍സിക്കും ജീവനക്കാരനുമെതിരെ കേസെടുത്തു. തങ്കളം ബൈപാസിന് സമീപമുള്ള ഷാപ്പിന്റെ ലൈസന്‍സി തൃക്കാരിയൂര്‍ ചേലമൂട്ടില്‍ വേലായുധന്‍, വില്‍പനക്കാരന്‍ വടാട്ടുപാറ മീരാന്‍ സിറ്റി വെട്ടിക്കല്‍ ബിന്‍സ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
23ല്‍ താഴെ പ്രായമുള്ളവര്‍ക്ക് കള്ള് നല്‍കുന്നത് അബ്കാരി നിയമപ്രകാരം കുറ്റകരമാണ്. വിദ്യാര്‍ഥികള്‍ കള്ളുഷാപ്പില്‍നിന്ന് പുറത്തുവരുന്ന വിഡിയോ പ്രചരിച്ചതിനെ തുടര്‍ന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ ചൊവ്വാഴ്ച ഷാപ്പിലെത്തി ജീവനക്കാരന്റെ മൊഴിയെടുത്തു. വിദ്യാര്‍ഥികള്‍ക്ക് കള്ള് കൊടുത്തിട്ടില്ല എന്നാണ് ഇയാള്‍ മൊഴി നല്‍കിയത്. കോതമംഗലം റേഞ്ച് അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എം.കെ. റെജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസെടുത്തത്.

 

 

Back to top button
error: Content is protected !!