മൂവാറ്റുപുഴ എം സി എസ് ആശുപത്രിയില്‍ കാര്‍ഡിയോളജി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കുന്നു

മൂവാറ്റുപുഴ: 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാര്‍ഡിയോളജി വിഭാഗം തിങ്കളാഴ്ച മുതല്‍ മൂവാറ്റുപുഴ എം സി എസ് ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നു. എം സി എസ് ആശുപത്രി ഏഴാം വര്‍ഷത്തിലേക്ക് ചുവട്വെയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് കാര്‍ഡിയോളജി വിഭാഗം പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങുന്നത്. ഹൃദയ ചികിത്സാ രംഗത്ത് അതിനൂതനമായ ചികിത്സാരീതികളും, വിദഗ്ധരായ ഡോക്ടര്‍മാരുടെ സേവനവും ഉറപ്പുവരുത്തിക്കൊണ്ടാണ് കാര്‍ഡിയോളജി വിഭാഗം ഒരുക്കിയിരിക്കുന്നതെന്നും സ്വദേശത്തും വിദേശത്തും ഒരേപോലെ പ്രവര്‍ത്തന പരിചയമുള്ള ഡോക്ടര്‍ ആര്‍ എസ് കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ സംഘമാണ് കാര്‍ഡിയോളജി വിഭാഗത്തെ നയിക്കുന്നതെന്നും ആശുപത്രി അഡ്മിനിസ്‌ട്രേഷന്‍ ഓഫീസര്‍ ഡോക്ടര്‍ തോമസ് മാത്യു പറഞ്ഞു. അതിനൂതനമായ ചികിത്സാരീതികളും, മെഷിനറി സംവിധാനങ്ങളോടെയുമാണ് കാത്ത് ലാബ് പ്രവര്‍ത്തനം ആരംഭിക്കുന്നത്. കാത്ത് ലാബില്‍ ആന്‍ജിയോഗ്രാം, ആന്‍ജിയോപ്ലാസ്റ്റി, പെരിഫറല്‍ ആന്‍ജിയോഗ്രാം, വിവിധ തരം പേസ്‌മേക്കര്‍, ടെസ്റ്റുകള്‍, തുടങ്ങിയവ എല്ലാം ലഭ്യമായിരിക്കുമെന്ന് കാത്ത് ലാബ് വിഭാഗം മേധാവി ടിന്റു പറഞ്ഞു.എം സി എസ് ആശുപത്രിയില്‍ പതിനഞ്ചോളം വിഭാഗങ്ങളിലായി 25ലധികം വിദഗ്ധ ഡോക്ടര്‍മാര്‍ ആണ് സോവനമനുഷ്ടിച്ച് വരുന്നത്. സിടി സ്‌കാന്‍ ഉള്‍പ്പെടെയുള്ള രോഗനിര്‍ണ്ണയ ചികിത്സാ സംവിധാനങ്ങളും, അത്യാധുനിക ഓപ്പറേഷന്‍ തിയേറ്റും എം സി എസ് ആശുപത്രിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. സഹകരണ മേഖലയില്‍ പ്രവര്‍ത്തിച്ചവരുന്ന എംസിഎസ് സാധാരണക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് മികച്ചചികിത്സാരീതികളാണ് ഒരുക്കിയിട്ടുള്ളത്.കാത്ത് ലാബ് കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ മൂവാറ്റുപുഴയിലെ തന്നെ ഏറ്റവും മികച്ച ആശുപത്രികളില്‍ ഒന്നായി എം സി എസ് ആശുപത്രി വളരുമെന്ന് ആശുപത്രി ജനറല്‍ മാനേജര്‍ ശ്രീവാസ് എന്‍ ശര്‍മ പറഞ്ഞു.

Back to top button
error: Content is protected !!