പള്ളിച്ചിറങ്ങരയിൽ കാറും ,ടെമ്പോ ട്രാവലറും തമ്മിൽ കൂട്ടിയിടിച്ചു.

മൂവാറ്റുപുഴ: എംസി റോഡിൽ കാറും ടെമ്പോ ട്രാവലറും തമ്മിൽ കൂട്ടിയിടിച്ചു.അപകടത്തെ തുടർന്ന് നിയന്ത്രണം വിട്ട ടെമ്പോട്രാവലർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ ഇടിച്ചു തെറിപ്പിച്ച് സമീപത്തെ വീടിന്റെ മതിലിൽ ഇടിച്ചു നിന്നു.ഇന്ന് വൈകുന്നേരം നാലോടെ പള്ളിച്ചിറങ്ങരയിലായിരുന്നു അപകടം.പെരുമ്പാവൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറിനെ മറികടന്ന് വന്ന ടെമ്പോ വാനും ,മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന ഗുഡ്സ് ഓട്ടോയെ മറികടന്നു വന്ന നിരപ്പ് സ്വദേശിയുടെ ടാക്സി കാറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു .തുടർന്ന് നിയന്ത്രണം വിട്ടാണ് മതിലിലിടിച്ചത്.

അപകടത്തിൽ കാർ ഡ്രൈവർക്ക് നിസാര പരിക്കേറ്റു.കാറിൽ മറ്റാരുമുണ്ടായിരുന്നില്ല.അപകടത്തിൽ ആർക്കും കാര്യമായ പരിക്കില്ല.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

Back to top button
error: Content is protected !!