കാര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍

 

പെരുമ്പാവൂര്‍: തിരുവൈരാണിക്കുളം ഭാഗത്ത് കാര്‍ തടഞ്ഞുനിര്‍ത്തി തട്ടിക്കൊണ്ടുപോയ കേസില്‍ ഒരാള്‍ കൂടി പിടിയില്‍. കോട്ടപ്പുറം
ആലങ്ങാട് ആശാരിപ്പറമ്പ് രജീഷ് (34) നെയാണ് പെരുമ്പാവൂര്‍ പോലീസ് പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മുളവൂര്‍ വട്ടക്കട്ടു കുടി
മൊയ്തീന്‍ ഷാ, ഏലൂക്കര കാട്ടിപ്പറമ്പ് മുഹമ്മദ് റാഫി എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞമാസം 29 ന് വൈകിട്ടാണ് സംഭവം. തിരുവൈരാണിക്കുളം ഭാഗത്ത് കാറില്‍ സഞ്ചരിക്കുകയായിരുന്ന തണ്ടേക്കാട് സ്വദേശി യെ മറ്റൊരു വാഹനത്തില്‍ വന്ന് വട്ടം ബലമായി
പിടിച്ചിറക്കി കാര്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. വ്യക്തി വൈരാഗ്യമായിരുന്നു സംഭവത്തിന് പിന്നില്‍. തട്ടിക്കൊണ്ടുപോയ
സംഘത്തിലെ രണ്ട് പേരെ അന്നുതന്നെ പോലീസ് പിടികൂടി. വാഹനവും അന്ന് തന്നെ കണ്ടെടുത്തു. തുടര്‍ന്ന് ഒളിവില്‍ പോയ രജീഷിനെ കഴിഞ്ഞ രാത്രി ആലങ്ങാട് ഭാഗത്ത് വച്ചാണ് പിടികൂടിയത്.എ.എസ്.പി അനൂജ് പലിവാല്‍, ഇന്‍സ്‌പെക്ടര്‍ ആര്‍. രഞ്ജിത്ത്, എസ്.ഐമാരായ റിന്‍സ് എം തോമസ്, ഗ്രീഷ്മ ചന്ദ്രന്‍ ,പി.എം.ഷാജി, എ.എസ്.ഐ ഷിബു മാത്യു, സലിം, എസ്.സി.പി. ഒ അബ്ദുള്‍ മനാഫ്, ടി.എസ് അനീഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.

 

Back to top button
error: Content is protected !!