ഓടിക്കൊണ്ടിരുന്ന കാർ കത്തിനശിച്ചു.

 

മൂവാറ്റുപുഴ:ഓടിക്കൊണ്ടിരുന്ന കാറിനു തീ പിടിച്ചത് നാട്ടുകാരിൽ  ഭീതി പരത്തി.ഇന്ന് വൈകുന്നേരം ഏഴോടെ ആയിരുന്നു സംഭവം. പിറമാടം വിലങ്ങുപാറയ്ക്ക് സമീപം മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന ടാറ്റ ഇൻഡിഗോ കാറാണ് കത്തിനശിച്ചത്.മൂവാറ്റുപുഴ മാർക്കറ്റ് സ്വദേശിയായ പടിഞ്ഞാറേച്ചാലിൽ ആസിഫ് അലിയുടെ കാറാണ് കത്തിയത്.കാറിലുണ്ടായിരുന്നവർ പരിക്കുകൾ കൂടാതെ രക്ഷപെട്ടു.മൂവാറ്റുപുഴ, പിറവം എന്നിവടങ്ങളിൽ നിന്നുമുള്ള അഗ്നിശമന സേനാഗംങ്ങൾ എത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ അണക്കനായത്.മുവാറ്റുപുഴന്യൂസിന്റെ adminonly whatsapp ഗ്രൂപ്പിൽ ചേരുവാൻ ക്ലിക്ക് ചെയ്യൂ

 

Back to top button
error: Content is protected !!