കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം

മൂവാറ്റുപുഴ : വേങ്ങച്ചുവട് കൂവേലിപ്പടിയ്ക്കു സമീപം കാറും ബൈക്കും കൂട്ടിയിടിച്ചാണ് അപകടം. ഇന്ന് രാവിലെ പതിനൊന്നരയോടെ കാറും ബൈക്കും  കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. കാറിലുണ്ടായിരുന്ന മൂലമറ്റം സ്വദേശിനിയ്ക്ക് നിസാര പരിക്കേറ്റു. കാർ ഓടിച്ചിരുന്നയാളും ഒപ്പമുണ്ടായിരുന്ന കുട്ടികളും കാര്യമായ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.ഈരാറ്റുപേട്ട സ്വദേശിയായ ബൈക്കുയാത്രക്കാരന് കൈയിൽ പൊട്ടലുണ്ടായിട്ടുണ്ട്. മൂവാറ്റുപുഴ ഭാഗത്തേക്കു വരികയായിരുന്ന വാഗൺ ആർ കാറും എതിർ ദിശയിൽ പോയ ബൈക്കുമാണ് അപകടത്തിൽ പെട്ടത്.ഇടിയുടെ ആഘാതത്തിൽ വാഗൺ ആർ കാർ മറ്റൊരു ഇന്നോവയിൽ ഇടിച്ച് തലകീഴായി മറിയുകയായിരുന്നു. ബൈക്ക് മറ്റൊരു കാറിലുമിടിച്ചു.

 

Back to top button
error: Content is protected !!