എംസി റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം: യാത്രക്കാര്‍ നിസാരപരിക്കുകളോടെ രക്ഷപ്പെട്ടു

 

മൂവാറ്റുപുഴ : എംസി റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. കാർ യാത്രക്കാര്‍ നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. എംസി റോഡില്‍ വെള്ളൂര്‍ക്കുന്നം സിഗ്നലിനു സമീപം ഇന്നലെ വൈകുന്നേരം 3.30ഓടെയായിരുന്നു അപകടമുണ്ടായത്. എതിര്‍ ദിശയില്‍ വന്നിരുന്ന രണ്ട് കാറുകള്‍ തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തേ തുടര്‍ന്ന് എംസി റോഡില്‍ ഏറെ നേരെ ഗതാഗതം തടസപ്പെട്ടു. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന് മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ച് അപകടത്തില്‍പ്പെട്ട വാഹനങ്ങള്‍ റോഡില്‍ നിന്നും നീക്കം ചെയ്താണ് ഗതാഗതം പുനസ്ഥാപിച്ചത്.

 

Back to top button
error: Content is protected !!