നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു.

 

മൂവാറ്റുപുഴ:നിയന്ത്രണം വിട്ട കാർ വൈദ്യുതി പോസ്റ്റ് ഇടിച്ചു തകർത്തു.പേഴയ്ക്കാപ്പിള്ളി പള്ളിച്ചിറങ്ങരയിൽ ഇന്നലെ രാത്രി പത്തോടെയായിടുന്നു അപകടം.പെരുമ്പാവൂർ ദിശയിൽ നിന്നും മൂവാറ്റുപുഴയിലേക്ക് വരികയായിരുന്ന ഇന്നോവ കാറാണ് അപകടത്തിൽപെട്ടത്.ഇടിയുടെ ആഘാതത്തിൽ രണ്ട് വൈദ്യുതി പോസ്റ്റുകൾ തകർന്ന് റോഡിലേക്ക് പതിച്ചു.ഇതേതുടർന്ന് എംസി റോഡിൽ ഏറെനേരം ഗതാഗതം തടസപ്പെട്ടു.റോഡിലേക്ക് പതിച്ച പോസ്റ്റ് മറ്റ് വാഹനങ്ങളിലേക്ക് പതിക്കാതിരുന്നത് വൻ അപകടം ഒഴിവാക്കി.നിസാര പരിക്കേറ്റ കാറിലുണ്ടായിരുന്ന യാത്രക്കാരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവസ്ഥലത്തു പോലീസും,ഫയർഫോഴ്‌സും എത്തി നാട്ടുകാരുടെ സഹകരണത്തോടെ വൈദ്യുതി പോസ്റ്റുകൾ റോഡിൽ നിന്നും നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.

Back to top button
error: Content is protected !!