നിയന്ത്രണം വിട്ട കാര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേയ്ക്ക് ഇടിച്ച് കയറി അപകടം

മൂവാറ്റുപുഴ: നിയന്ത്രണം വിട്ട കാര്‍ ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേയ്ക്ക് ഇടിച്ച് കയറി അപകടം.വീട്ടമയ്ക്ക് ഗുരുതര പരിക്ക്.അപകടസമയം ബസ് കാത്തിരിപ്പ് കേന്ദ്രത്തിലുണ്ടായിരുന്ന വാഴക്കുളം പാലപ്പിള്ളി തെക്കേലില്‍ ബിജുവിന്റെ ഭാര്യ സുമ (50) ആണ് പരിക്കേറ്റത്. കൂടാതെ കാര്‍ യാത്രക്കാരായ രണ്ട് പേര്‍ക്കും നിസ്സാര പരിക്കുണ്ട് . വാഴക്കുളം ആറാം മൈലില്‍ ഇന്ന് രാവിലെ 9 ഓടെയാണ് അപകടം നടന്നത്. കുട്ടികളടക്കം 4 യാത്രക്കാര്‍ സഞ്ചരിച്ച കാറാണ് അപകടത്തില്‍പെട്ടത്. മൂവാറ്റുപുഴ ഭാഗത്തേക്ക് വരികയായിരുന്ന കാര്‍ നിയന്ത്രണം വിട്ട് ബസ് കാത്തിരിപ്പ് കേന്ദ്രത്തിലേയ്ക്ക് ഇടിച്ച് കയറുകായിരുന്നു.അപകടത്തില്‍ പരിക്കേറ്റവരെ വാഴക്കുളം സ്മിത ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.മൂവാറ്റുപുഴയിലെ ട്രാവല്‍ ഏജന്‍സിയില്‍ ജീവനക്കാരിയായിരുന്ന സുമ ജോലിക്ക് പോകുവാന്‍ ബസ് കാത്തുനില്‍ക്കുന്നതിനിടെയായിരുന്നുഅപകടം.

Back to top button
error: Content is protected !!