കാറുകള്‍ കൂട്ടിയിടിച്ച് അപകടം

കോലഞ്ചേരി: പുതുപ്പനത്ത് കാറുകള്‍  കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ ആര്‍ക്കും ഗുരുതര പരിക്കുകളില്ല. മൂവാറ്റുപുഴ ഭാഗത്തു നിന്നും വന്ന കാറും എറണാകുളം ഭാഗത്തു നിന്നുവന്ന കാറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. തിങ്കളാഴ്ച രാവിലെ 11.30ഓടെയായിരുന്നു അപകടം. അപകടത്തേതുടര്‍ന്ന്  ഗതാഗതം തടസ്സപ്പെട്ടു.  മൂവാറ്റുപുഴ ഭാഗത്തു നിന്നുവന്ന കാറിന്റെ കണ്ണാടി സ്‌കൂട്ടര്‍ യാത്രികന്റെ കയ്യില്‍ തട്ടി എതിരെ വന്ന കാറിലിടിക്കുകയായിരുന്നു. തുടര്‍ന്ന് റോഡിലേയ്ക്ക് മറിഞ്ഞ കാറുകള്‍ പിന്നാലെ എത്തിയ യാത്രക്കാരാണ് നീക്കം ചെയ്ത് ഗതാഗതം പുനസ്ഥാപിച്ചത്. പുത്തന്‍കുരിശ് പോലീസ് സംഭവസ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. സ്‌കൂട്ടര്‍ യാത്രികന്റെ കൈക്ക് പരിക്കേറ്റിട്ടുണ്ട്‌

 

Back to top button
error: Content is protected !!