നിയന്ത്രണം വിട്ട് കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.

മൂവാറ്റുപുഴ :നിയന്ത്രണം വിട്ട് കാർ വൈദ്യുതി പോസ്റ്റിലിടിച്ച് അപകടം.യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.ഇന്ന് ഉച്ചയ്ക്ക് 12:00 ഓടെ എം.സി റോഡിൽ വാഴപ്പള്ളി മിൽമ കവലയ്ക്ക് സമീപമായിരുന്നു അപകടം.ഗുരുവായൂരിൽ നിന്നും തിരികെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന പുനലൂർ സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.ടയർ പൊട്ടിയതിനെതുടർന്നാണ് കാറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതെന്ന് ഡ്രൈവർ പറഞ്ഞു. അപകടത്തിൽ യാത്രക്കാരെല്ലാം അത്ഭുതകരമായി രക്ഷപ്പെട്ടു.

Back to top button
error: Content is protected !!