ക്യാപ്റ്റൻ സാന്റയെ ഒരുക്കി കൗതുക കാഴ്ചയുമായി കുത്തുകുഴി സ്വദേശി സിജോ ജോർജ്.

മൂവാറ്റുപുഴ: ക്രിസ്മസ് കാലത്ത് കൈ നിറയെ സമ്മാനങ്ങളുമായി വരുന്ന സാന്റാ സിജോയുടെ വീട്ടിൽ മാത്രം ബോട്ടിൽ ആണ് വന്നിരിക്കുന്നത്. ക്യാപ്റ്റൻ സാൻ്റയെ നിർമിച്ചു വേറിട്ട കാഴ്ച അനുഭവം ഒരുക്കുകയിരിക്കുകയാണ് കോതമംഗലം കുത്തുകുഴി സ്വദേശി സിജോ ജോർജ്.
കുത്തുകുഴി പാറായിത്തോട്ടത്തിന് സമീപത്തുള്ള വീടിൻ്റെ മുറ്റത്താണ് ബോട്ട് ഓടിക്കുന്ന സാൻ്റാക്ലോസിനെ ഒരുക്കിയിരിക്കുന്നത്. കഴുത്ത് ചലിപ്പിച്ച് ബോട്ടിൻ്റെ വളയം തിരിക്കുന്ന സാൻ്റയെ അതിമനോഹരമായാണ് സിജോ നിർമിച്ചിരിക്കുന്നത്. പാഴ്‍വസ്തുക്കൾ ഉപയോഗിച്ചാണ് ബോട്ട് ഓടിക്കുന്ന ഈ സാൻ്റയുടെ നിർമാണം. ഈറ്റ ഉപയോഗിച്ചാണ് ബോട്ടിൻ്റെ ഫ്രെയിം നിർമ്മിച്ചത്. പാഴ് വസ്തുക്കളും, കാർഡ് ബോർഡ്, ചാക്ക്, ഫ്ലക്സ് തുടങ്ങിയവയാണ് സാൻ്റ നിർമാണത്തിന് ഉപയോഗിച്ച മറ്റ് വസ്തുക്കൾ. രണ്ട് മിനി മോട്ടറുകളുടെ സഹാത്തോടെയാണ് സാന്റയെ ചലിപ്പിക്കുന്നത്.
ക്രിസ്മസ് ഗാനത്തിൻ്റെ അകമ്പടിയോടെ ബോട്ടിന്റെ വളയം പിടിക്കുന്ന സാൻ്റയുടെ നിർമാണ ചിലവ് ആകെ ആയിരം രൂപയാണ്. എല്ലാ വർഷവും ഒരുക്കുന്ന ഒരു ക്രിസ്മസ് കാല കൗതുകക്കാഴ്ചയുടെ ഭാഗമായിട്ടാണ് ഈ വർഷം ബോട്ട് ഓടിക്കുന്ന സാൻ്റയെ നിർമിച്ചതെന്ന് കലാകാരനായ സിജോ പറയുന്നു.കഴിഞ്ഞ ക്രിസ്മസ് കാലത്തും ഹെലികോപ്റ്ററിൽ വന്നിറങ്ങുന്ന പൈലറ്റ് സാൻ്റയെ നിർമ്മിച്ച് ശ്രദ്ധ നേടിയിരുന്നു ഈ ചെറുപ്പക്കാരൻ.

Back to top button
error: Content is protected !!