പാലക്കുഴയിൽ കഞ്ചാവ് വില്പന: മൂന്ന് പേർ പിടിയിൽ …

 

 

മൂവാറ്റുപുഴ :വാടക കെട്ടിടം കേന്ദ്രീകരിച്ച് പാലക്കുഴയിൽ കാപ്പിപ്പള്ളി ഭാഗത്ത് കഞ്ചാവ് വില്പന നടത്തിയ സംഘം പോലീസ് പിടിയിൽ . തൊടുപുഴ മുതലക്കോടം മേച്ചേരിൽ റഷീദ് (32) റിൻഷാദ് (27) അജിൻ സ് (27) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ജോലിക്കുപോകാതെ വാടക കെട്ടിടത്തിൽ കഴിഞ്ഞിരുന്ന സംഘത്തെ സംബന്ധിച്ച് പോലീസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടന്നത്. പോലീസ് ഇൻസ്പെക്ടർ കെ.ആർ. മോഹൻ ദാസിന്റെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ ശാന്തി കെ.ബാബു, മനോജ്, രജീഷ്, രാജേഷ്, ജയചന്ദ്രൻ, രാജു പോൾ, അനിൽ എന്നിവരുൾപ്പെട്ട പ്രത്യേക സ്ക്വാഡാണ് സംഘത്തെ പിടികൂടിയത്.

Back to top button
error: Content is protected !!