ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു

ആവോലി: ആവോലി പഞ്ചായത്തില്‍ ക്യാന്‍സര്‍ രോഗ നിര്‍ണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ആവോലി പഞ്ചായത്തും, കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായാണ് ക്യാമ്പ് നടത്തിയത്. വ്യാഴാഴ്ച വോലി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ഷെല്‍മി ജോണ്‍സ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോര്‍ജ് വര്‍ഗ്ഗീസ് അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ബിന്ദു ജോര്‍ജ്, വിദഗ്ധ ഡോക്ടര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗര്‍ഭാശയതല ക്യാന്‍സര്‍, സ്തന പരിശോധന, ഓറല്‍ ക്യാന്‍സര്‍ നിര്‍ണ്ണയം തുടങ്ങിയവ ക്യാമ്പിന്റെ ഭാഗമായി നടത്തി. നൂറോളം പേര്‍ ക്യാമ്പില്‍ പങ്കെടുത്തു.

Back to top button
error: Content is protected !!